നീലേശ്വരം വെടിക്കെട്ട് അപകടം സംഘാടകരുടെ വീഴ്ച, സംഭവത്തിൽ സമഗ്രാന്വേഷണം വേണം, ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ല; ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ്

DYFI

നീലേശ്വരം വെടിക്കെട്ട് അപകടം സംഘാടകരുടെ വീഴ്ചയാണെന്നും സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ്. വിഷയത്തിൽ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്ത് സംഘാടകർ വരുത്തിവെച്ചതാണ് ഈ അപകടമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. നീലേശ്വരം  അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടെ നടത്തിയ വെടിക്കെട്ടിലായിരുന്നു അപകടം. സംഭവത്തിൽ നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിലായി ചികിൽസ തേടുകയും ചെയ്തിരുന്നു. എന്നാൽ, ഉൽസവാഘോഷത്തിനായി നൂറുകണക്കിന് ആളുകൾ കൂടി നിന്നയിടത്തിനു സമീപത്താണ് വെടിക്കെട്ട് അപകടം ഉണ്ടായതെന്നും പ്രദേശത്ത് കരിമരുന്ന് പ്രയോഗം നടത്തുന്നത് നിരവധി പേർ നേരത്തെ തന്നെ എതിർത്തിരുന്നെന്നും എന്നാൽ ഇത് വകവെയ്ക്കാതെയാണ് സംഘാടകർ പ്രദേശത്ത് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

ALSO READ: എഡിഎമ്മിൻ്റെ മരണം- പൊലീസിൻ്റെ ഇടപെടൽ കൃത്യം, അല്ലായിരുന്നെങ്കിൽ ഈ കേസിൽ അറസ്റ്റ് നടക്കുമായിരുന്നോ? ; മന്ത്രി വി എൻ വാസവൻ

നാട്ടുകാരുടെയും അധികൃതരുടെയും സമയോചിതമായ ഇടപെടലാണ് അപകടത്തിൻ്റെ വ്യാപ്തി കുറച്ചത്. എന്നാൽ, സംഭവ സ്ഥലത്ത് എത്തിയ ബിജെപി നേതാക്കൾ സംഘാടകരുടെ അനാസ്ഥയെ മറച്ചുവെച്ച് സംസ്ഥാന സർക്കാരിനെയും പൊലീസിനെയും കരിവാരി തേക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും വെടിക്കെട്ടിന് നേതൃത്വം കൊടുത്തത് നീലേശ്വരത്തെ ചുമട്ടു തൊഴിലാളിയായ ബിഎംഎസ് പ്രവർത്തകനാണെന്നാണ്‌ ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഇത് മറച്ചു വെക്കാനാണ് തെറ്റായ പ്രസ്താവനകളിലൂടെ ബിജെപി ശ്രമിക്കുന്നത്. സംഭവം നടന്ന് ഈ നിമിഷം വരെയും പൊതുസമൂഹമാകെ ജാഗ്രതയോടെ മുന്നോട്ട് നീങ്ങുമ്പോൾ ‘സുവർണാവസരം’ മുതലാക്കാനുള്ള ബിജെപി ശ്രമം അപലപനീയമാണ്. വിഷയത്തിലെ ബിജെപിയുടെ രാഷ്ട്രീയ മുതലടുപ്പ് നാട് തിരിച്ചറിയണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻ ആളുകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അധികൃതരോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration