ഇന്ത്യയെ ഏക മതരാഷ്ട്രത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നത്; വി കെ സനോജ്

ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എറണാകുളത്ത് ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. കുണ്ടന്നൂർ ജങ്ഷനിൽ വച്ച് നടന്ന പൊതുസമ്മേളനം DYFI സംസ്ഥാന സെക്രട്ടറി VK സനോജ് ഉദ്ഘാടനം ചെയ്തു. DYFI തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിയാണ് സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചത്.

also read; മുഖ്യമന്ത്രിയുടെ മകളെ കേന്ദ്ര ഏജൻസി വേട്ടയാടുകയാണ്; എം എ ബേബി

വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ ഇന്ത്യയെ ചുരുക്കിക്കെട്ടി ഏക മതരാഷ്ട്രത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങളാണ് ഇന്ത്യ ഭരിക്കുന്നവർ ചെയ്യുന്നതെന്ന് സനോജ് പറഞ്ഞു. പരിപാടിയുടെ ഭാഗമായി മരട് കൊട്ടാരം ജംഗ്ഷനിൽ നിന്നും വർണ്ണ ശബളമായ പ്രകടനം ഉണ്ടായിരുന്നു. തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അധ്യക്ഷത വഹിച്ചു.

also read; ചെങ്കോട്ടയിൽ മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; മണിപ്പൂരിലും ഹരിയാനയിലും ഞങ്ങൾ കണ്ടത് കരൾ പിളർക്കുന്ന കാഴ്ച; എ.എ റഹീം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News