വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

DYFI

വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ‘വ്യാജ വാർത്ത നിർമിതി സമകാലിക സാഹചര്യത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് എ എ റഹിം എം പി ഉത്ഘാടനം ചെയ്തു. ദൃശ്യ മാധ്യമങ്ങൾ തമ്മിലുള്ള കിട മത്സരം കാരണം കളവ് മാത്രം പറയുന്നവരായി മലയാളം മാധ്യമങ്ങൾ മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ;  ‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’: മമ്മൂട്ടി

വയനാട് ദുരന്ത മേഖലയിൽ അതിജീവനത്തിന്റെ അധ്യായം സൃഷ്ടിച്ച് പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്ന സംസ്ഥാന സർക്കാരിനെതിരെ വ്യാജ വർത്തകൾ പടച്ചുവിടുകയാണ് മലയാളം ദൃശ്യ മാധ്യമങ്ങളുടെ പ്രധാന ലക്ഷ്യം. തുടക്കം മുതലേ മാധ്യമങ്ങൾക്ക് വിവാദമുണ്ടാക്കാൻ സാധിച്ചില്ല.സർക്കാരും പ്രതിപക്ഷവും ഏറെ ഐക്യത്തോടെ ദുരന്തം നേരിട്ടു.അതിനിടയിൽ സിഎംഡിആർഎഫ് വിവാദം സൃഷ്ടിച്ചുവെങ്കിലും ജനങ്ങൾ സത്യാവസ്ഥ മനസിലാക്കി ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുക സംഭാവന ചെയ്തു.. ഇതിന് പിന്നാലെയാണ് ചില മാധ്യമങ്ങൾ വീണ്ടും വ്യാജ വർത്തകൾ പടച്ചുവിട്ടത്. തുടർച്ചയായ ഇടതു വിരുദ്ധതയു മലയാളം ദൃശ്യ മാധ്യമങ്ങൾ തമ്മിലുള്ള കിട മത്സരവുമാണ് ഇതിന് പിന്നിലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് എ എ റഹീം എംപി പറഞ്ഞു.

ALSO READ; ലബനൻ ഭീകരാക്രമണം; അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്കും

പ്രധാനമന്ത്രി നേരിട്ട് വന്നു ദുരന്ത മേഖല സന്ദർശിച്ചിട്ടും ഇടക്കാല ആശ്വാസം ഇതുവരെ നൽകിയിട്ടില്ല. എന്നിട്ടും നല്ല രീതിയിൽ പോകുന്ന സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളെ താറടിച്ചു കാണിക്കുന്ന സമീപനമാണിതെന്ന് കൈരളി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ പറഞ്ഞു.

ALSO READ; കളവ് മാത്രം പറയുന്നവരായി മാധ്യമങ്ങൾ മാറി; എ എ റഹീം എംപി

മുഖ്യമന്ത്രിയെയും സർക്കാരിനെയും മാത്രമല്ല പിന്നിൽ മറ്റു ചില അജണ്ടകൾ കൂടി ഇത്തരം വ്യാജ വാർത്ത നിർമ്മാണത്തിനു പിന്നിലുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് മാതൃഭൂമി ടി വി മുൻ ന്യൂസ് എഡിറ്ററും കോളജ് അധ്യാപികയുമായ ഡോ.എം എസ് ശ്രീകല, ഡിവൈഎഫ്ഐ ഭാരവാഹികൾ തുടങ്ങിയവരും സെമിനാറിൽ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News