‘ഗീതുവിനെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധം’; പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താല്‍ സൈബറിടത്തില്‍ ഗീതു നേരിടുന്നത് നിന്ദ്യമായ ആക്രമണമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

also read- ചത്തീസ്ഗഡില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്തു; ബിജെപി നേതാവിന്റെ മകനടക്കം 10 പേര്‍ അറസ്റ്റില്‍

പൂര്‍ണ ഗര്‍ഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങളും തെറി വിളികളും നടത്തുന്ന കോണ്‍ഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയും. ജെയ്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.

also read- തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് എട്ടംഗ സമിതി; രാം നാഥ് കോവിന്ദ് അധ്യക്ഷന്‍; അമിത് ഷാ സമിതിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News