‘ഇഷ്ടമുള്ളത് കഴിക്കാം, ഇഷ്ടമുള്ളത് നൽകാം വയനാടിനായി’; കൽപ്പറ്റയിൽ ജനകീയ തട്ടുകട ആരംഭിച്ച് ഡിവൈഎഫ്ഐ

വയനാടിന് കൈത്താങ്ങാവുക എന്ന ലക്ഷ്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ തട്ടുകടയ്ക്ക് തുടക്കമായി. കൽപറ്റ നോർത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് റീ ബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി തട്ടുകട ആരംഭിച്ചത്.

ഇഷ്ടമുള്ളത് കഴിക്കാം ഇഷ്ടമുള്ളതു നൽകാം ചൂരൽ മലയ്ക്കായി എന്ന സന്ദേശവുമായാണ് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം ജനകീയ തട്ടുകട ആരംഭിച്ചത്.

ഡിവൈഎഫ്ഐ കൽപറ്റ നോർത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച തട്ടുകട സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. വോളണ്ടിയർ പ്രവർത്തനങ്ങൾ കൂടാതെ ഇത്തരം മാതൃകാ പ്രവർത്തനങ്ങളിലൂടെ വയനാട് ജനതയ്ക്ക് ഒപ്പം നിൽക്കാനാണ് ഡിവൈഎഫ്ഐശ്രമിക്കുന്നതെന്ന് വി വസീഫ് പറഞ്ഞു.

ചൂരൽ മലയിലും മുണ്ടക്കൈയിലും വീടു നഷ്ടപ്പെട്ടവർക്ക് റീബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി വീടു നിർമിച്ചു നൽകുന്നതിനാണ് ഡിവൈഎഫ്ഐയുടെ ജനകീയ തട്ടുകട ആരംഭിച്ചത്.

കൽപ്പറ്റയിലെ ജനകീയ തട്ടുകടയിൽ എത്തുന്നവർക്ക് ഇവിടെ നിന്നും ചായയും കടിയും ഉൾപ്പെടെ ഇഷ്ടമുള്ളത് കഴിക്കാം. ഒന്നിനും നിരക്ക് നിശ്ചയിച്ചിട്ടില്ല. തങ്ങൾക്ക് ഇഷ്ടമുള്ള തുക കടയിൽ വെച്ചിട്ടുള്ള ബക്കറ്റിൽ നിക്ഷേപിച്ചാൽ മതി. ഇങ്ങനെ ലഭിക്കുന്ന മുഴുവൻ തുകയും റീബിൽഡ് വയനാടിൻ്റെ ഭാഗമായുള്ള പുനരധിവാസ ഭവന നിർമാണ പദ്ധതിയിലേക്കാണ് ഉപയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News