വ്യത്യസ്ത ഡീൽ നടത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറി: ഡിവൈഎഫ്ഐ നേതൃത്വം

DYFI

മതനിരപേക്ഷത തകർക്കാൻ കോൺഗ്രസ് ഡീൽ ഉണ്ടാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അതുണ്ടായിയെന്നും പാലക്കാട് നിന്ന് വടകരയിൽ മത്സരിക്കാൻ പോയത് ഇതിൻ്റെ ഭാഗം ആണെന്നും അദ്ദേഹം വിമർശിച്ചു.

ALSO READ; കാജല്‍ അഗര്‍വാളിന്റെ മകനൊപ്പം സൂര്യ; വൈറലായി ക്യൂട്ട് വീഡിയോ

കോൺഗ്രസിൽ കലാപത്തിന് കാരണം ഡീൽ ആണെന്നും വികെ സനോജ് വിമർശിച്ചു.
പാലക്കാട് നഗരസഭയും ഡീലിൻ്റെ ഭാഗമാണെന്നും പാർട്ടിക്കുള്ളിലെ ഡീൽ സരിൻ തുറന്നുപറഞ്ഞുവെന്നും അദ്ദേഹത്തിന് ഡിവൈഎഫ്ഐ പിന്തുണ നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി   പറഞ്ഞു. അതേസമയം വ്യത്യസ്ത ഡീൽ നടത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് വി വസീഫ് പറഞ്ഞു. സരിൻ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ.സാമ്പത്തിക താത്പര്യം മാത്രമായി കോൺഗ്രസ് മാറി എന്നും ഡീലർമാരെ ജനം തകർത്തെറിയുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration