പണ്ടേ ഞങ്ങൾ പറഞ്ഞതാ, ഇത് പാരയാകുമെന്ന്- വിവാദങ്ങൾക്കിടെ കോഴിക്കോട് അസ്മാ ടവറിനു മുമ്പിൽ സ്ഥാപിച്ച എഐ ക്യാമറ പണ്ട് മുസ്ലീംലീഗ് നേതാവ് പി കെ ഫിറോസ് മറയ്ക്കുന്ന ദൃശ്യം ട്രോളാക്കി വി കെ സനോജ്

പാലക്കാട് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയും വിവാദങ്ങളും കേരള രാഷ്ട്രീയത്തിൽ കൊടുമ്പിരി കൊണ്ടിരിക്കെ എഐ ക്യാമറ സ്ഥാപിച്ചതിനെതിരെ പണ്ട് മുസ്ലീം ലീഗ് നേതാവ് പി.കെ. ഫിറോസ് നടത്തിയ സമരം ട്രോളാക്കി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ച വേളയിൽ യുഡിഎഫ് നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി കോഴിക്കോട് അസ്മാ ടവറിനു മുന്നിലെ എഐ ക്യാമറ കുട്ട ഉപയോഗിച്ച് മറച്ച ദൃശ്യം ട്രോളാക്കിയിട്ടാണ് വി.കെ. സനോജ് തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കിട്ടിരിക്കുന്നത്.

ALSO READ: ‘കള്ളപ്പണത്തിന് എസ്കോർട്ട് പോകുകയായിരുന്നു യുഡിഎഫ് സ്ഥാനാർഥി’; ഇഎൻ സുരേഷ് ബാബു

അതേസമയം, കോഴിക്കോട് അസ്മാ ടവറിനു മുൻപിൽ എന്ന ക്യാപ്ഷനോടെയാണ് വി കെ സനോജ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമത്തിൽ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ 3000 ലൈക്കുകൾ നേടിയിട്ടുള്ള പോസ്റ്റിന് താഴെ യുഡിഎഫ് പ്രവർത്തകരെ പരിഹസിച്ചുകൊണ്ട് ഒട്ടെറെ കമൻ്റുകളാണ് വന്നിട്ടുള്ളത്. പുതിയ പശ്ചാത്തലത്തിൽ കേരളത്തിൽ സിസിടിവി നിരോധിക്കണം എന്നടക്കമുള്ള അഭിപ്രായങ്ങളാണ് വി.കെ. സനോജിൻ്റെ പോസ്റ്റിനു താഴെ ആളുകൾ കമൻ്റായി ഇടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News