കെ ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ആർഎസ്എസ് ആക്രമണം; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

കോട്ടയം ഉഴവൂരിലെ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രശസ്ത ഡോക്യുമെന്ററി ‘രാം കേ നാമി’ന്റെ പ്രദർശനത്തിൽ അതിക്രമം കാണിച്ച ആർ എസ് എസ് നടപടി ഹീനവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു. വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വര്‍ദ്ധൻ 1992 ൽ പുറത്തിറക്കിയ രാം കെ നാം എന്ന ഡോക്യുമെന്ററി അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും ഇത് കൊളുത്തിവിട്ട വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് പ്രമേയമാക്കിയത്.

Also Read: രാമനെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ്; അയോധ്യ യാത്ര നടത്താനൊരുങ്ങി ബിജെപി

അയോധ്യയിൽ ബാബ്‌രി പള്ളിയുമായി ബന്ധപ്പെട്ട ഇരുവാദങ്ങളെയും സമഗ്രമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി. ബാബറി മസ്ജിദുമായ ബന്ധപ്പെട്ട അയോധ്യയിലെ തർക്കത്തിൽ നിരവധി വസ്തുതകൾ വെളിപ്പെടുത്തുന്ന ഈ ഡോക്യുമെൻററി വളരെയേറെ ചർച്ച ചെയ്യപ്പെട്ടതും ഒട്ടേറെ അംഗീകാരങ്ങൾ നേടിയതുമാണ്. മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിക്കുള്ള 1992 ലെ ദേശീയ ചലച്ചിത്ര അവാർഡും ഫിലിം ഫെയർ അവാർഡും നേടിയ രാം കേ നാം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബാബറി മസ്ജിദ് വിഷയത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി തയ്യാറാക്കിയ ഈ ഡോക്യുമെന്ററിയിലെ വസ്തുതകൾ ചർച്ച ചെയ്യപ്പെടുന്നതിൽ സംഘപരിവാറിന്റെ അസഹിഷ്ണുത നേരത്തെ തന്നെ പ്രകടമാണ്. ആ നിലയിലാണ് ആർഎസ്എസ് കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അതിക്രമം നടത്തിയിരിക്കുന്നത്.

Also Read: ‘തകർന്ന പള്ളിയാണ് വലിയ പള്ളി’: ബാബറി പള്ളി തകർത്തത് ചൂണ്ടിക്കാട്ടി കവി പി എൻ ഗോപീകൃഷ്ണന്റെ കവിത

ആർഎസ്എസ് അതിക്രമത്തെ അതിജീവിച്ച് വിദ്യാർത്ഥികൾ ക്യാമ്പസിൽ രാം കേ നാം പ്രദർശിപ്പിക്കുകയുണ്ടായി. രാം കെ നാം പോലെ വലിയ അംഗീകാരം നേടിയിട്ടുള്ള കൃത്യവും വ്യക്തവുമായ വിവരങ്ങൾ അടങ്ങുന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ കേരളത്തിൽ ഇത്തരത്തിൽ ഒരു അതിക്രമം ഉണ്ടായാൽ അത് ചെറുത്തു തോല്പിക്കുക തന്നെ ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു. രാം കേ നാം സിനിമ കാണുവാനും പ്രദർശിപ്പിക്കുവാനും കേരളത്തിൽ എല്ലാവർക്കും അവകാശമുണ്ട്. ഇത്തരത്തിലുള്ള സർഗാത്മക സൃഷ്ടികളെ ആക്രമിക്കുന്ന പ്രവണത യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News