തൊഴിൽ ചൂഷണത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച്‌ നടത്തി

DYFI tvm

യുവ ചാർട്ടേർഡ് അക്കൗണ്ടൻ്റും മലയാളിയുമായ അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചും. തൊഴിൽ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്രഗവൺമെൻ്റ് ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച്‌ നടത്തി. പാളയം രക്ത സാക്ഷി മണ്ഡപം മുതൽ എജീസ് ഓഫിസ് വരെ നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാൻ ഉത്ഘാടനം ചെയ്തു. നിർമ്മല സീതാരാമൻ്റെ പ്രസ്താവന യുവജനങ്ങളോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News