ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിക്ക്

DYFI

ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിക്ക്. കഴിഞ്ഞ10 മാസക്കാലം തൃശൂർ മെഡിക്കൽ കോളേജിൽ മാത്രം 4953 യൂണിറ്റ് രക്തമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നല്കിയത്. മാർച്ച് മാസത്തിൽ കടുത്ത രക്തക്ഷാമം കാരണം ഓപ്പറേഷനുകൾ ഉൾപ്പെടെ മാറ്റി വെക്കേണ്ടി വന്നപ്പോൾ മെഗാ രക്ത ദാന ക്യാമ്പ് പ്രഖ്യാപിച്ച് മൂന്ന് ആഴ്ചകൊണ്ട് 1035 യൂണിറ്റ് രക്തം ദാനം ചെയ്യുകയുണ്ടായി. രക്തദാനത്തിൽ താരതമ്യങ്ങളേതുമില്ലാത്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്ന് തുടർച്ചയായി അടയാളപ്പെടുത്തുകയാണ്.

Also Read: ‘അര്‍ജുനെ കണ്ടെത്തേണ്ടത് എന്റെ ആവശ്യമായിരുന്നു, ഒരുഘട്ടത്തില്‍ എല്ലാവരും തന്നെ വെറുത്തു; അല്‍ ഖ്വയ്ദ ഭീകരനേക്കാള്‍ വലിയ ഭീകരനായി ഞാന്‍ മാറി’; മനാഫ് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News