മാലിന്യത്തിൽ നിന്ന് ശുചിമുറിയൊരുക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ. മാലിന്യം ശേഖരിച്ച് കിട്ടുന്ന പണത്തിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശുചിമുറി നിർമ്മിക്കാനാണ് ഡി.വൈ.എഫ്.ഐ പദ്ധതി. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചിമുറി നിർമ്മിക്കുക.
ALSO READ: കേസ് ഗൂഢാലോചനയെന്ന മൊഴിയിൽ ഉറച്ച് വിദ്യ; കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
താമരശ്ശേരി, കുറ്റ്യാടി ചുരങ്ങൾ വൃത്തിയാക്കിയാണ് ഡി.വൈ.എഫ്.ഐ പദ്ധതി തുങ്ങിയത്. ചുരം പൂർണ്ണമായും വൃത്തിയാക്കിയ ശേഷം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജില്ലയിൽ ഓരോ വീടുകളിലേക്കും ഇറങ്ങിച്ചെല്ലും. അവിടെനിന്ന് കൂടി ലഭിക്കുന്ന ആക്രി സാധനങ്ങൾ ശേഖരിച്ച് അവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചാണ് മെഡിക്കൽ കോളേജിൽ ശുചിമുറി ഒരുക്കുക. അത്തരത്തിൽ സന്നദ്ധസേവന രംഗത്ത് പുതിയ മാതൃക തീർക്കുകയാണ് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി.
ALSO READ: സിദ്ദിഖ് കൊലപാതകം; പ്രതികളുടെ കസ്റ്റഡിയപേക്ഷ കോടതി ഇന്ന് പരിഗണിക്കും
700 വോളന്റിയർമാർ ചേർന്നാണ് താമരശ്ശേരി ചുരം ശുചീകരിച്ചത്. വരും ദിവസങ്ങളിലും ഡി.വൈ.എഫ്.ഐയുടെ ശുചീകരണ പ്രവർത്തനങ്ങൾ തുടരും. അതിൽ നിന്നും വീണ്ടും പുതിയ ദൗത്യം. അതാണ് മെഡിക്കൽ കോളേജിൽ ശുചിമുറിയായി മാറുക. ആക്രി പെറുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടിയിലധികം പണം നൽകിയതിന് പിന്നാലെ ഡി.വൈ.എഫ്.ഐക്ക് മാത്രം അവകാശപ്പെടാവുന്ന മാതൃകയാവുന്നു ഇവ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here