ഹൃദയവാൾവ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാനം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ അർജുൻ യാത്രയായി

ഹൃദയവാൾവ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാനം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ അർജുൻ യാത്രയായി. വാഹന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം കല്ലിയൂര്‍ മേഖലയിലെ ഡിവൈഎഫ്‌ഐ കണ്ണന്‍ കുഴി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അര്‍ജുന്റെ ഹൃദയ വാല്‍വാണ് കുഞ്ഞിന് ദാനം ചെയ്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജാണ് ഫേസ്ബുക് വഴി ഇക്കാര്യം അറിയിച്ചത്.

ALSO READ: കോഴിക്കോട് നിപ സ്ഥിരീകരിച്ചു, രണ്ട് മരണവും നിപ മൂലമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി : ജാഗ്രതയിൽ കേരളം

ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനാണ് അർജുൻ ഹൃദയവാൾവ് നല്‍കിയത്. മൃതദേഹ പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ സംഘമെത്തിയാണ് വാല്‍വ് ഏറ്റുവാങ്ങിയത്. കാക്കാമൂല ടിഎം സദനത്തില്‍ പെയിന്റിംഗ് തൊഴിലാളിയായ അനിചന്ദ്രന്റെയും ശ്രീകുമാരിയുടെയും മകനാണ് അര്‍ജുന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News