സർവകലാശാലകളെ കാവിവത്കരിക്കാൻ അനുവദിക്കില്ല: ഡിവൈഎഫ്ഐ

സർവകലാശാലകളെ സംഘപരിവാർ കേന്ദ്രമാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്ഐ. കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അംഗീകരിക്കാൻ ആവാത്തതാണ്. സുപ്രീം കോടതി രണ്ട് ദിവസം മുൻപ് ശക്തമായ താക്കീതാണ്‌ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന കേരള ഗവർണർക്കെതിരെ നൽകിയത്. ഗവർണറുടെ നിലപാട് എപ്പോഴും ആർഎസ്എസ് വിധേയത്വത്തോടെയുള്ളതാണ്. അതുപോലെ കോടതികളെ വെല്ലുവിളിക്കുന്ന ഗവർണറുടെ രീതി അതിരുകടന്നതാണ്.

ALSO READ: ഒരുമിനിട്ടിൽ ഉണ്ടാക്കാം ഈസി ഓട്സ് ദോശ

ഗവർണറുടെ തീരുമാനം ജനാധിപത്യത്തെ കശാപ്പു ചെയ്യാനാണ് എങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും എന്നും കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ താവളമാക്കാനുള്ള ഗവർണറുടെ പദ്ധതി അനുവദിക്കില്ല എന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
നിലവിലുള്ള മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽപ്പറത്തി അയോഗ്യരായവരെ കേരളസർവകലാശാലയുടെ ഉപരിസഭയായ സെനറ്റിലേക്ക് നിയോഗിച്ച ഗവർണറുടെ നിലപാട് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.

ALSO READ: മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവർമയിലും എസ്എഫ്ഐ വളർന്നത്: മന്ത്രി ആർ ബിന്ദു

ആർ എസ് എസ്, ബി ജെ പി പ്രവർത്തകരെയും ആശ്രിതരെയും സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത് കേരള, കാലിക്കറ്റ് സർവകലാശാലകളിൽ യോഗ്യതകളും അക്കാദമിക് മികവും അട്ടിമറിച്ചു കൊണ്ടാണ്. കേരള സർവകലാശാലയുടെ ലിസ്റ്റ് അവഗണിച്ചുകൊണ്ടാണ് ഗവർണർ സെനറ്റിലേക്ക് സംഘപരിവാർ പിണിയാളുകളെ നോമിനേറ്റ് ചെയ്തത്. സർവ്വകലാശാലയുടെ ലിസ്റ്റിൽ കലാരംഗത്തും സ്പോർട്സിലും പ്രാഗത്ഭ്യം തെളിയച്ചവർ, ഉന്നതമായ അക്കാദമിക് പ്രാവീണ്യമുള്ളവർ, വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കൾ തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു.
ഇത്തരം നീക്കങ്ങളെ അപലപിക്കാൻ തയ്യാറാവാത്ത കോൺഗ്രസ് നിലപാട് ജനങ്ങൾ തിരിച്ചറിയണം. ഉന്നതവിദ്യാഭ്യാസ മേഖലയെയും സർവകലാശാലകളെയും കാവിവത്കരിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാൻ ബഹുജനങ്ങൾ രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News