മുണ്ടെക്കൈ ഉരുള്‍പ്പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തണലാവാന്‍ ഡിവൈഎഫ്ഐ നിര്‍മ്മിക്കുന്ന വീടുനിര്‍മ്മാണത്തിന്റെ ചിലവിലേക്ക് പശുക്കിടാവിനെ നൽകി ഡിവൈഎഫ്ഐ മുൻ വയനാട് ജില്ലാ സെക്രട്ടറി പി ടി ബിജു. ക്ഷീര കർഷകൻ കൂടെയായ പി ടി ബിജു തൻ്റെ വളർത്തു പശുക്കളിൽ നിന്നുള്ള പശുക്കിടാവിനെയാണ് കൈമാറിയത്. ജില്ലാ സെക്രട്ടറി കെ റഫീഖ് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജിതിൻ, കണിയാരം മേഖലാ സെക്രട്ടറി ജിഥുൻ, മേഖലാ പ്രസിഡണ്ട് ജയേഷ് എന്നിവർ പങ്കെടുത്തു.
നിരവധി വീടുകളാണ് ഡിവൈഎഫ്‌ഐ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. ഇതിനായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി പേപ്പറുകളും പാഴ് വസ്തുക്കളും ശേഖരിച്ചും, ബിരിയാണി, പായസം, അച്ചാര്‍, പപ്പടം തുടങ്ങി വിവിധ ചലഞ്ചുകള്‍ നടത്തിയും ജനകീയ തട്ടുകട നടത്തിയും മീൻ വിൽപ്പന നടത്തിയും ഒക്കെയാണ് തുക ശേഖരിക്കുന്നത്.വലിയ ജനപിന്തുണയാണ് ഡിവൈഎഫ്‌ഐയുടെ ഈ ക്യാംപയിന് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here