എൻ എം വിജയൻ്റെ കുടുംബത്തിന് നീതി കിട്ടും വരെ ഡിവൈഎഫ്ഐ പ്രക്ഷോഭം തുടരുമെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ്.എൻ എം വിജയൻറെയും മകൻ്റെയും ആത്മഹത്യ ചെയ്തതിൻ്റെ ഉത്തരവാദിത്വം ഐ സിബാലകൃഷ്ണൻ മാത്രമല്ല ഡിസിസി ക്കും കെപിസിസി പ്രസിഡണ്ടിനും അടക്കമുണ്ടെന്നും മാധ്യമങ്ങൾക്ക് എൻ എം വിജയൻ്റെയും മകൻ്റെയും ആത്മഹത്യ വലിയ വാർത്തയായില്ലെന്നും സനോജ് പറഞ്ഞു.
എംഎൽഎ ഐസി ബാലകൃഷ്ണൻ രാജിവെക്കുക, പ്രതിപട്ടികയിലുള്ള കോൺഗ്രസ് നേതാക്കളെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ രാപ്പകൽ സമരം സുൽത്താൻ ബത്തേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സനോജ്.
ALSO READ; നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൻ്റെ വ്യവസായ വളർച്ചക്ക് വേഗം കൂടി: മുഖ്യമന്ത്രി
“പക്ഷപാത പരമായാണ് മാധ്യമങ്ങൾ വാർത്തയെ സമീപിച്ചത്.ജനങ്ങളുടെ കോടതിയിൽ ഈ കൊലപാതകത്തിന് കൂട്ടുനിന്നവരാണ് വിഡി സതീശനും കെ സുധാകരനും എന്നതിൽ സംശയമില്ല.സഹകരണ സ്ഥാപനങ്ങളെ അഴിമതിയുടെ കേന്ദ്രങ്ങൾ ആക്കി ഇവർ മാറ്റുകയാണ്.ഐസി ബാലകൃഷ്ണൻ സഘവുംപണം വാങ്ങിയിട്ട് 17 പേരുടെ ലിസ്റ്റ് കൊടുക്കുകയാണ് ചെയ്തത്.ബാങ്ക് പ്രസിഡണ്ട് സണ്ണി ഡോക്ടറെ അവർ പുറത്താക്കി.കൊലയാളി ഐസി ബാലകൃഷ്ണൻ എവിടെയെന്ന് ചോദിച്ച് ഒരു മുഖ്യധാര മാധ്യമങ്ങളും ചർച്ച ചെയ്തില്ല.” – അദ്ദേഹം പറഞ്ഞു.
എൻ എം വിജയൻ്റെ കുടുംബത്തിന് നീതി കിട്ടും വരെ ഡിവൈഎഫ്ഐ പ്രക്ഷോഭം തുടരും.ഐസി ബാലകൃഷ്ണന് വയനാട് കൈയ്യും വീശി നടക്കാമെന്ന് കരുതണ്ടെന്നും
അതിശക്തമാ യപ്രക്ഷോഭം ഡിവൈഎഫ്ഐ ആരംഭിക്കുമെന്നും അതിൻ്റെ പ്രഖ്യാപനമായിട്ടാണ് ഈ രാപ്പകൽ സമരം ആരംഭിച്ചതെന്നും വികെ സനോജ് കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here