നിപ ഐസൊലേഷൻ വാർഡിൽ ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്യും

നിപ ഐസൊലേഷൻ വാർഡിൽ ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്യും .
നിപ ബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടത്തിന്റെ ഭാഗമായികോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജീകരിച്ച ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ ആളുകൾക്കും ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.

ALSO READ:നിപ; കർണ്ണാടക തമിഴ്‌നാട്‌ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ മൂന്ന് വർഷക്കാലമായി വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ച് തുടർന്നും വിതരണം ചെയ്യും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നടന്നുവരുന്ന രക്തം ദാനം ചെയ്യുന്ന ക്യാമ്പയിൻ സ്നേഹധമനി ആരോഗ്യവകുപ്പിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ട് തുടരും.

ALSO READ:മലപ്പുറത്ത് നിപ ഇല്ല; പരിശോധനയ്ക്കയച്ച സ്രവസാമ്പിൾ ഫലം നെഗറ്റീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News