വിശക്കുന്നവർക്ക് ഭക്ഷണം എടുത്ത് കഴിക്കാം; ‘സ്നേഹ അലമാര’യുമായി ഡി വൈ എഫ് ഐ

വിശന്നിരിക്കുന്നവർക്ക് ഭക്ഷണം സൗജന്യമായി എടുത്തു കഴിക്കാവുന്ന ‘സ്നേഹ അലമാര’ പദ്ധതിക്ക് കൊല്ലം ജില്ലയിൽ തുടക്കം കുറിച്ച് ഡി വൈ എഫ് ഐ . കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിലാണ് സ്നേഹ അലമാര’ പദ്ധതിക്ക് തുടക്കമിട്ടത്.
ഡി വൈ എഫ് ഐ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവച്ചു. മുഖത്തലയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഡി വൈ എഫ് ഐയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

DYFI തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന ‘സ്നേഹ അലമാര’ പദ്ധതിക്ക് മുഖത്തലയിൽ തുടക്കം കുറിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ സ.എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു.സ. ഉനൈസ് അധ്യക്ഷത വഹിച്ചു, ജെ.എസ്.ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് സ.എം.എസ്.ശബരിനാഥ്‌, മുഖത്തല
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ.യെശോധ, ആർ.പ്രസന്നൻ, ജോർജ്ജ് മാത്യു, എ.സുകു, ആർ.സതീഷ് കുമാർ, കെ.അജിത്ത് കുമാർ, വാർഡ് അംഗം സിന്ധു എന്നിവർ പങ്കെടുത്തു.വിശപ്പ് രഹിത തൃക്കോവിൽവട്ടം എന്ന ആശയത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News