ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന തൂണേരി ഷിബിൻ വധം, പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന തൂണേരി ഷിബിൻ വധം, പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികൾക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരിൽ ആറു പേർ വിദേശത്തും ഒരാൾ ചെന്നൈയിലും ആണെന്നാണ് വിവരം. വിചാരണ കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് പിന്നീട് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു.

ALSO READ: വിട വാങ്ങിയത് ടാറ്റ ഗ്രൂപ്പിനെ ലോകോത്തരമാക്കി മാറ്റിയ ദേശസ്നേഹിയും മനുഷ്യ സ്നേഹിയുമായ വ്യവസായി

ഈ മാസം 15ന് മുമ്പ് അറസ്റ്റ് ചെയ്ത് വിചാരണ കോടതിയിൽ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നാദാപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here