ചൂരൽമല ദുരന്തം; ഇപ്പോഴും സജീവമായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് രംഗത്തുണ്ട്

dyfi

ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ട പവിത്രയുടെ മൃതദേഹ ഭാഗങ്ങൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നും പുറത്തെടുത്ത് ചേലോട് പുൽക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. ഡിഎൻഎ ഫലം വന്നതിനെ തുടർന്ന് പവിത്രയുടെ ഭൗതിക ശരീരമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് പ്രവർത്തനമേറ്റെടുത്തത്. ചൂരൽമല ദുരന്തത്തിൽ പവിത്രയുടെ ഭർത്താവും മകളും മരണപ്പെട്ടിരുന്നു.

also read: വയനാടിന് മത്സ്യഫെഡിന്റെ കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 41,47,485 രൂപ കൈമാറി
പവിത്രയുടെ ശരീരഭാഗങ്ങൾ മൂന്ന് കുഴികളിലായിരുന്നു പുത്തുമലയിൽ പ്രത്യേകം സജ്ജീകരിച്ച പൊതു ശ്മശാനത്തിൽ സംസ്കരിച്ചിരുന്നത്. 3 കുഴികളിൽ നിന്നും ശരീരഭാഗങ്ങൾ പുറത്തെടുത്ത് ചേലോട് പുൽക്കുന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് , ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, കെ ആർ ജിതിൻ, എം രമേഷ്, അർജ്ജുൻ ഗോപാൽ, കെ എസ് ഹരിശങ്കർ, എം കെ റിയാസ് എന്നിവർ നേതൃത്വം നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News