മാലിന്യമുക്ത നവ കേരളത്തിനായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് കൈകള്‍ കോര്‍ക്കും. കേരളത്തെ രാജ്യത്തിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മാലിന്യ വിമുക്ത നവകേരളം പദ്ധതി വിജയിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ യുവജനങ്ങളെ രംഗത്തിറക്കും. ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവുമായി സഹകരിക്കും. പ്രകൃതി സൗഹൃദ ബദലുകള്‍ പ്രോത്സാഹിപ്പിക്കും.
അശാസ്ത്രീയവും അനാരോഗ്യകരവുമായ മാലിന്യ നിക്ഷേപങ്ങള്‍ കണ്ടെത്തി ശുചീകരിക്കും. സെപ്റ്റംബർ 28, 29 തീയതികളില്‍ മാലിന്യ കേന്ദ്രങ്ങള്‍ ശുചീകരിച്ച് തണലിടം, പൂന്തോട്ടം , വിശ്രമ കേന്ദ്രം, പച്ചത്തുരുത്ത് എന്നിവ നിര്‍മിക്കും. ഏറ്റവും മികച്ച നിലയില്‍ ഒരുക്കിയ ഇത്തരം കേന്ദ്രങ്ങള്‍ക്ക് ബ്ലോക്ക്,ജില്ല, സംസ്ഥാനതലത്തില്‍ ഒന്നും ,രണ്ടും, മൂന്നും സ്ഥാനം നേടുവര്‍ക്ക് 50000,30000,20000 എന്നിങ്ങനെ ക്യാഷ് പ്രൈസ് പ്രോത്സാഹനമായി നല്‍കും. ജലാശയങ്ങള്‍, തോടുകള്‍ എന്നിവ ശുചീകരിക്കും. പ്രചാരണത്തിന് ഫോട്ടോ-വീഡിയോ ചലഞ്ച് സംഘടിപ്പിക്കും. ആദ്യ ഘട്ടത്തില്‍ 10,000 വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും.മാലിന്യം തള്ളുവരെ കണ്ടെത്താന്‍ ജനകീയ സ്‌ക്വാഡ് രൂപീകരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here