ഡിവൈഎഫ്‌ഐയുടെ യൂത്ത് ബ്രിഗേഡ് റാലി കൊൽക്കത്തയിൽ

ഡിവൈഎഫ്ഐ യുടെ യൂത്ത് ബ്രിഗേഡ് റാലിയുടെ ഭാഗമായി കൊൽക്കത്തയിൽ മാർച്ച്‌ സംഘടിപ്പിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിനാണ് കൊൽക്കത്ത സാക്ഷ്യം വഹിച്ചത്. തൊഴിലില്ലായ്മ ഉൾപ്പെടെ ഉയർത്തിപ്പിടിച്ച് കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും മമത ബാനർജി സർക്കാരിന്റെ നയങ്ങൾക്കെതിരെയുമാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

Also Read: കർണാടകയിൽ വിലക്കപ്പെട്ട ഗ്രാമത്തിൽ ദളിത് യുവാവ് പ്രവേശിച്ചു; ശുദ്ധീകരണത്തിനായി ക്ഷേത്രങ്ങൾ അടച്ചിട്ട് ഗ്രാമവാസികൾ

കഴിഞ്ഞ ഒരു മാസത്തോളമായി 2000ത്തോളം റാലികൾ ഡിവൈഎഫ്ഐ രാജ്യവ്യാപകമായി നടത്തിയിരുന്നു. ഇന്നത്തെ ബ്രിഗേഡ് റാലിയിൽ യുവജനങ്ങൾക്ക് പുറമെ വനിതകളും കർഷകരും ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.

Also Read: കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനേയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്, ചുമത്തിയത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News