ഡിവൈഎഫ്‌ഐ വെള്ളൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാടിനായി ബെല്‍ജിയം മലിനോയി ലേലം. നാളെ വൈകുന്നേരം ഏഴു വരെ ഇന്‍സ്റ്റഗ്രാം വഴിയാണ് ലേലം. കെസിഎ സര്‍ട്ടിഫിക്കറ്റുള്ള ബെല്‍ദിയം മലിനോയിക്ക് അടിസ്ഥാനവില 16000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
ALSO READ: അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്‌സന് നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ
വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല, പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
വലിയ മൂക്കും തലയുമാണ് ബെല്‍ജിയന്‍ മലിനോയ്സിനുള്ള. പ്രധാന കമാന്‍ഡോ സംഘങ്ങളുടെയെല്ലാം അവിഭാജ്യ ഘടകമാണ്. 66 സെന്റിമീറ്റര്‍വരെ ഉയരവും 32 കിലോയോളം ഭാരവുമുണ്ടാകും. ഘ്രാണശേഷിയില്‍ മുമ്പന്മാരായ ഇവ ഒളിത്താവളങ്ങളിലെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താനും സ്ഫോടകവസ്തുക്കള്‍, മയക്കുമരുന്ന് തുടങ്ങിയവ മണത്തു കണ്ടുപിടിക്കുന്നതിലും വിദഗ്ദ്ധരാണ്. കുരച്ച് ബഹളമുണ്ടാക്കാത്ത ഇവ തലയാട്ടിയും മറ്റുമാണ് സേനാംഗങ്ങള്‍ക്ക് വിവരം നല്‍കുക.
ALSO READ: ‘സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം’: മനീഷ് സിസോദിയ
ഇന്ത്യയുടെ ദേശീയ സുരക്ഷാസേനയുടെ ഡോഗ് സ്‌ക്വാഡിലും ഉള്‍പ്പെടുത്തിയിട്ടുള്ള ഇവ 2011ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ ഉസാമ ബിന്‍ലാദന്റെ ഒളിത്താവളം കണ്ടെത്തുന്നതില്‍ യുഎസ് നേവി സീല്‍സിനെ സഹായിച്ചതോടെയാണ് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here