ചില സ്വർണ ഉരുപ്പടികൾ കിട്ടി; മണ്ണഞ്ചേരി മോഷണം നടത്തിയ പ്രതികൾ കുറുവ സംഘം തന്നെ

kuruva

ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഭീതി പരത്തി  കവർച്ച നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള കുറുവാ സംഘത്തിലെ പ്രധാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞദിവസം കുണ്ടന്നൂരിൽ നിന്നും പൊലീസ് പിടികൂടിയ സന്തോഷ് ശെൽവം തന്നെയാണ് മണ്ണഞ്ചേരിയിലും പരിസരത്തും കവർച്ച നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതിനുവേണ്ടി പുലർച്ചെ മൂന്നുമണിക്ക് പ്രതികൾ മോഷണത്തിന് എത്തിയ വസ്ത്രധാരണത്തിൽ പ്രതികളുമായി കവർച്ച നടന്ന പരിസരങ്ങളിൽ പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു പ്രതികൾ ഇവർ തന്നെ ഉറപ്പുവരുത്തി. 14 ഓളം വരുന്ന സംഘമാണ് കേരളത്തിൽ എത്തിയിട്ടുള്ളത് എന്നും അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി മധുബാബു പറഞ്ഞു.

Also read: പിടിയിലായത് കുറുവാ സംഘാഗം, സ്ഥിരീകരിച്ച് പൊലീസ്; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സന്തോഷിന് തമിഴ്നാട്ടിൽ അടക്കം മുപ്പതോളം കേസുകൾ ഉണ്ട്. കവർച്ചാ കേസുകൾ അടക്കം നിരവധി കേസിൽ ഇയാൾ പ്രതിയാണെന്നും ഡിവൈഎസ്പി പറഞ്ഞു .മണ്ണഞ്ചേരി സിഐയുടെയും സബ് ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ എത്തി പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. ഇതിനുശേഷമാണ് കുണ്ടല്ലൂരിൽ നിന്നും കഴിഞ്ഞദിവസം ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത്. അറസ്റ്റിലായ പ്രതി സന്തോഷ് ഇന്ന് രാത്രിയോടെ കോടതിൽ ഹാജരാക്കും.കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെ കൂടി ഉടൻ പിടികൂടാൻ കഴിയുമെന്നും ഡിവൈസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk