സോളാർ കേസ് അന്വേഷിച്ച റിട്ടയേഡ് ഡിവൈഎസ്പി റെയിൽവെ ട്രാക്കില്‍ മരിച്ച നിലയില്‍

സോളാർ കേസ് അന്വേഷിച്ച റിട്ടയേഡ് ഡിവൈഎസ്പി ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരം ക്ഷേത്രത്തിന് കിഴക്കുള്ള റെയിൽവെ ക്രോസിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

ലോക്കോ പൈലറ്റ് അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ കാർ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളാർ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നത്.

അതേസമയം, ഹരികൃഷ്ണന്റെ മരണം ആത്മഹത്യയാണെന്നാണ് സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News