2024 ലെ ഇ.ബാലാനന്ദൻ സ്‌മാരക പുരസ്ക്കാരം എസ്. രാമചന്ദ്രൻ പിള്ളയ്ക്ക്

ഇന്ത്യൻ കർഷക പ്രസ്ഥാനത്തിൻ്റെ സമുന്നതനായ നായകനും ഉത്തരേന്ത്യയിലെ ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിലെ മുഖ്യ സംഘാടകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് എസ്. രാമചന്ദ്രൻ പിള്ളയെ 2024 ലെ ഇ. ബാലാനന്ദൻ സ്‌മാരക പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. കൊല്ലം കോർപ്പറേഷൻ മുൻ മേയർ അഡ്വ. വി. രാജേന്ദ്രബാബു ചെയർമാനും ഓംബുഡ്‌സ് പേഴ്സ‌ൺ അപ്പലേറ്റ് അതോറിറ്റി ചെയർമാൻ ഡോ. ബി. എസ് തിരുമേനി ഐ.എ.എസ് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എസ്. നസീബ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവിയും അന്താരാഷ്ട്ര മാർക്‌സിയൻ പഠന ഗവേഷണ കേന്ദ്രം മുൻ ഡയറക്‌ടറുമായ ഡോ. ജോസഫ് ആന്റണി, കോമേഴ്സ് വിഭാഗം മേധാവി പ്രൊഫ. ബിജു ടെറൻസ് എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണ്ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞടുത്തത്.

രാജ്യത്ത് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ഇന്ത്യൻ കർഷകസമൂഹത്തിൻ്റെ ത്യാഗോജ്ജ്വലമായ അവകാശ പോരാട്ടങ്ങൾക്ക് സാർത്ഥകമായ ദിശാബോധം നൽകുകയും കാർഷിക മേഖലയിലെ പ്രതിസന്ധികളും കോർപ്പറേറ്റ് വൽക്കരണവും പൊതുജനമദ്ധ്യത്തിൽ ശക്തമായി അവതരിപ്പിക്കുകയും ഏതാണ്ട് ഏഴ് പതിറ്റാണ്ടിലെ സാമൂഹിക പ്രതിബദ്ധവും അക്ഷീണവും മാതൃകാപരവുമായി നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് രാജ്യത്തെ തൊഴിലാളി-ബഹുജന പ്രസ്ഥാനങ്ങളുടെ അതിജീവന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എക്കാലത്തെയും സമുന്നതനായ തൊഴിലാളി വർഗ്ഗ ത്തിൻ്റെ പട നായകനായിരുന്ന സഖാവ് ഇ. ബാലാനന്ദന്റെ നാമധേയ ത്തിലുള്ള ഈ പുരസ്‌കാരം സമർപ്പിക്കുന്നതെന്ന് അവാർഡു നിർണ്ണയ സമിതി വിലയിരുത്തി.

സംശുദ്ധമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ജീവിതവും ലളിതമായ ജീവിത ശൈലിയും മുഖമുദ്രയായ ആലപ്പുഴ കൃഷ്ണ‌പുരം പുള്ളി കണക്കു സ്വദേശിയായ എസ്. രാമചന്ദ്രൻ പിള്ളയെ അടിയുറച്ച ഒരു കമ്മ്യൂണി സ്റ്റുകാരനാക്കി മാറ്റിയതിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രവും പണ്ഡിറ്റ് നെഹ്റുവിൻ്റെ ഇന്ത്യയെ കണ്ടെ ത്തലും മീനു മസാനിയുടെ അവർ ഗ്രോയിംഗ് ഹ്യൂമൻ ഫാമിലി തുട ങ്ങിയ കൃതികൾ നിയാമക ശക്തികളായി.

1956 ൽ പതിനാറാം വയസ്സിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. 1964 ൽ സി.പി.ഐ (എം) ഏരിയാ കമ്മറ്റിയിലും 68 ൽ ജില്ലാ കമ്മറ്റിയിലും അംഗമായി. 1968, 1974 വർഷങ്ങളിൽ യൂത്ത് ഫെഡ റേഷന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇക്കാലത്ത് കായം കുളം മുനിസിപ്പൽ കൗൺസിലറുമായിരുന്നു. 1974 ൽ കേരള കിസാൻ സഭ ജോയിന്റ് സെക്രട്ടറി. 1980-82 കാലത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി. 1969 ൽ സംസ്ഥാന കമ്മറ്റിയിലേക്കും 82 ൽ സംസ്ഥാന സെക്ര ട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1984 ൽ കേന്ദ്ര കമ്മറ്റിയിൽ ക്ഷണി താവായി. 1985 ൽ കേന്ദ്ര കമ്മറ്റിയിലും 89 ൽ കേന്ദ്ര സെക്രട്ടറിയേറ്റിലും 1992 മുതൽ പോളിറ്റ് ബ്യൂറോയിലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1987 മുതൽ 91 വരെ ദേശാഭിമാനി ദിനപത്രത്തിൻ്റെ ചീഫ് എഡിറ്ററായി രുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച എസ്.ആർ.പി. 1999 ൽ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡൻറായി.

നിയമ ബിരുദധാരിയായ എസ്. ആർ.പി. 1991 മുതൽ 2003 വരെ കേരള ത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. മൂന്ന് പതിറ്റാണ്ടോളം ദില്ലി യായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം.

എ.കെ.ജി. പഠന ഗവേഷണകേന്ദ്രം ഇ.എം.എസ്. അക്കാദമി സമാന മായ മറ്റു അക്കാദമിക സ്ഥാപനങ്ങളെ കൂടുതൽ സജീവമാക്കാനും കൂടു തൽ കേഡർമാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പുതിയ ദൗത്യമാണ് ഇപ്പോൾ അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത്. രണ്ട് കൃതികൾ രചിച്ചു. ഭാര്യ പരേതയായ രത്നമ്മ. മക്കൾ പരേതനായ ബിബിൻചന്ദ്രൻ, ബൃന്ദ, ബിജോയ് ‌ചന്ദ്രൻ.
സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് തൊഴിലാളി പ്രസ്ഥാ നത്തിന്റെ അമരക്കാരനായി മാറിയ മുൻ. സി.ഐ.റ്റി.യൂ അഖിലേന്ത്യാ പ്രസിഡന്റും സി.പി.ഐ. (എം) പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഇ. ബാലാനന്ദൻ. കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ 1924 ജൂലൈ 24 ന് ജനിച്ച്, ദാരിദ്ര്യത്തിന്റെ നടുവിൽനിന്ന് കേരളത്തിലെ തൊഴിലാളി പ്രസ്ഥാന ത്തിന്റെ അമരക്കാരിലൊരാളായി മാറിയ നേതാവാണ് ഇ. ബാലാനന്ദൻ. 1978 മുതൽ 2005 വരെ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായി രുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെ വിവിധ ജോലി കൾ ചെയ്ത് നാടുകൾ ചുറ്റിക്കറങ്ങി കേരളത്തിലെ വ്യാവസായിക കേന്ദ്ര മായ ആലുവയിൽ എത്തിച്ചേർന്നു. അവിടുത്തെ ഫാക്‌റി തൊഴിലാളി കളെ സംഘടിപ്പിക്കാൻ മുൻകയ്യെടുത്തു. 1967 ൽ വടക്കേക്കര മണ്ഡ ലത്തെ പ്രതിനിധീകരിച്ച് നാലാമത്തെ കേരള നിയമസഭയിലെത്തി. 1980 മുതൽ 1984 വരെ ലോക സഭാംഗമായിരുന്നു. സി.ഐ.റ്റി.യു വിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായി. തുടർന്ന് സി.ഐ.റ്റിയു അഖി ലേന്ത്യാ പ്രസിഡന്റും സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗവുമാ 1.

രാജ്യത്ത് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇ. ബാലാനന്ദൻ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിൻറെ സ്‌മരണ എന്നും നില നിൽക്കേണ്ടുന്നതിനായി സ: ഇ. ബാലാനന്ദൻ്റെ സമകാലീകനായിരുന്ന ശ്രീ ദാവീദ് ഫ്രാൻസിസിൻ്റെ 101-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേ ഹത്തിന്റെ വസതിയിൽ വെച്ച് നടന്ന പിറന്നാൾ ആഘോഷ ചടങ്ങിനിടെ അന്നത്തെ കൊല്ലം മേയർ അഡ്വ. രാജേന്ദ്രബാബുവിൻ്റെ സാന്നിദ്ധ്യത്തി ലാണ് ഇ. ബാലാനന്ദൻ ഫൗണ്ടേഷൻ കൊല്ലത്ത് പ്രവർത്തനം ആരംഭി ച്ചത്. 25000 രൂപ ക്യാഷ് അവാർഡും ആർട്ടിസ്റ്റ് ഷാനവാസ് രൂപകൽപ്പന ചെയ്‌ത ശിൽപ്പവും പ്രശംസാപത്രവും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പ്രത്യേക ചടങ്ങിൽ നൽകും.

also read:തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ ‘കബൂയി കയോയ്ബ’ മണിപ്പൂരിലേക്ക്

അവാർഡ് നിർണ്ണയസമിതി ചെയർമാൻ അഡ്വ. വി. രാജേന്ദ്രബാബു, ഫൗണ്ടേഷൻ പ്രസിഡൻ്റ് ആർ. ഷാജിശർമ്മ, സെക്രട്ടറി വി. സുന്ദരേ ശൻ, ട്രഷറർ ഫ്രാൻസിസ് ദാവീദ്, ശ്രീമതി ജാജിസുനിൽ, എൽ.വി. ജോൺസൺ, റ്റി.എൻ പ്രസന്നകുമാർ, പ്രാക്കുളം വി. കിഷോർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News