നിലയില്ലാതെ പോയി നിലമേലെത്തി നിലത്തിരുന്ന് ഗവർണർ എന്ന പരിഹാസം ഉയർത്തി ഇ ചന്ദ്രശേഖരൻ. ഭരണഘടനാ ഭേദഗതി വരുത്തി ഗവർണർ പദവി തന്നെ ഒഴിവാക്കണമെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു.രാജ്യത്തിൻറെ പണമെടുത്ത് ഒരു മതത്തിനു വേണ്ടി മാത്രം പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്നും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെ വിശ്വാസികളാക്കി കൊണ്ടുപോകാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു.
ALSO READ: ചുള്ളന്‍ ലുക്കില്‍ മെഗാസ്റ്റാര്‍; വീഡിയോ വൈറല്‍, ഒരുരക്ഷയുമില്ല മമ്മൂക്കയെന്ന് ആരാധകര്‍
അയോധ്യയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്നും വാണിജ്യ- വ്യാവസായികപരമായ ലാഭത്തിനുവേണ്ടി അയോധ്യയെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ദൈവവിശ്വാസികളായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി ആരാധനാലയങ്ങളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ മത ന്യൂനപക്ഷങ്ങൾ വലിയ ആശങ്കയിൽ ആണെന്നും ജുഡീഷ്യറിയെ അടക്കം അനുകൂലമാക്കി മാറ്റാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഫാസിസ്റ്റ് ഗവൺമെൻറ് ആയി കേന്ദ്രസർക്കാർ മാറുന്നുവെന്നും കേന്ദ്ര ഏജൻസികളുടെ സർക്കാരിൻ്റെ ഇഷ്ടത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
ALSO READ: ബ്രേക്ക്ഫാസ്റ്റിന് മോടികൂട്ടാന്‍ ഒരു വൈററ്റി ദോശ; വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here