ആശങ്കയും ഭയപ്പാടും ഇല്ലെന്ന് കെ സുധാകരൻ; ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂര്‍

മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി ഇന്നലെ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു. രാവിലെ 11 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.15നാണ് അവസാനിച്ചത്.

also read; സൗജന്യ ഓണക്കിറ്റ് വിതരണം: ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജി ആർ അനിൽ; നാളെ മുതൽ കിറ്റ് വാങ്ങാം

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും, ഈ മാസം 30 ന് വീണ്ടും ഹാജരാകാനും സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ,മോന്‍സന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം,കൂട്ടുകച്ചവടക്കാര്‍ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇഡി സുധാകരനോടു ചോദിച്ചത്.

also read; വെറും പത്ത് മിനുട്ട് മതി, തനി നാടന്‍ ശര്‍ക്കര പാല്‍ കൊഴുക്കട്ട തയ്യാറാക്കാം

സുധാകരന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 5 വർഷത്തെ ബാങ്ക് നിക്ഷേപങ്ങളുടെ രേഖകളും ആദായനികുതി വിവരങ്ങളും സുധാകരൻ ഹാജരാക്കി. കൂടുതൽ രേഖകൾ ഇഡി ചോദിച്ചിട്ടുണ്ട്.

പൂർണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ് താനെന്നും, ഒരു ആശങ്കയും ഭയപ്പാടും ഇല്ലെന്നും കെ സുധാകരൻ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News