‘പുച്ഛത്തോടെ തള്ളുന്നു’; ആർഎസ്എസ് ബന്ധമെന്ന പി വി അൻവറിന്റെ ആരോപണത്തിൽ  മറുപടിയുമായി  ഇ.എൻ മോഹൻദാസ്

E N MOHANDAS

ആർഎസ്എസ് ബന്ധമെന്ന പി വി അൻവർ എംഎൽഎയുടെ ആരോപണത്തോട് ആഞ്ഞടിച്ച് മലപ്പുറം ജില്ലാ സെക്രട്ടറി
ഇ എൻ മോഹൻദാസ്. അൻവറിന്റെ ആരോപണങ്ങൾ പുച്ഛത്തോടെ തള്ളുന്നുവെന്നും അൻവർ വലതുപക്ഷത്തിന്റെ തടവറയിൽ ആണെന്നും അദ്ദേഹം വിമർശിച്ചു.

ALSO READ; ‘അണയാത്ത വിപ്ലവ വീര്യത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകം’ ; സഖാവ് പുഷ്പന് ആദരാഞ്ജലികൾ അർപ്പിച്ച് പോളിറ്റ് ബ്യുറോ അംഗം എ. വിജയരാഘവൻ

സിപിഐഎമ്മിനെ മുസ്ലിം വിരുദ്ധമാക്കി ചിത്രീകരിച്ച് സമുദായത്തെ എതിരാക്കാനുള്ള ശ്രമമാണ് പിവി അൻവർ നടത്തുന്നത് എന്നും
ഇ എൻ മോഹൻദാസ് ആരോപിച്ചു. “മലപ്പുറത്തുകാർക്ക് ഇ എൻ മോഹൻദാസിനെ അറിയാം. മുസ്ലിം ലീഗുകാർ പോലും തന്നെ വർഗീയവാദിയാണെന്ന് ഇതുവരെ ആക്ഷേപിച്ചിട്ടില്ല. അൻവറിന്റെ ആരോപണം കണ്ട് മുസ്ലിം ലീഗ് പ്രവർത്തകർ പോലും വിളിച്ചു സംസാരിച്ചു. ഇങ്ങനെ തരം താഴരുത്”- ഇ എൻ മോഹൻദാസ് പറഞ്ഞു.

ALSO READ; ‘പൊരുതുന്ന ജനവിഭാഗങ്ങൾക്ക് കരുത്തേകിയ വിപ്ലവകാരി’; ടി.പി. രാമകൃഷ്ണൻ

അൻവർ എംഎൽഎയായ ആദ്യ അഞ്ചു വർഷം പൂർണ്ണ പരാജയമായിരുന്നു. വല്ലപ്പോഴുമാണ് മണ്ഡലത്തിലെത്തുന്നത്. ബാക്കിസമയം വിദേശങ്ങളിൽ. നിലമ്പൂരിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണം അൻവർ ആണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News