പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പാലക്കാട്ടുകാരുടെ മഹത്തായ ഉത്സവമാണ് കല്‍പ്പാത്തി രഥോത്സവമെന്നും വോട്ടര്‍മാര്‍ക്ക് സഹായകരമായ തീരുമാനമാണ് തീയതി മാറ്റിയതെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.
കല്‍പ്പാത്തി തേര് രഥോത്സവവുമായി ബന്ധപ്പെട്ട് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയിരുന്നു. ഈ മാസം 20ലേക്കാണ് മാറ്റിയത്. നവംബര്‍ 13ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് നവംബര്‍ 13. നവംബര്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ വോട്ടെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
also read : ബിജെപിയുടെ രാഷ്ട്രീയവും ആശയവും ഉപേക്ഷിച്ചാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കും: ബിനോയ് വിശ്വം
അതേസമയം പാലക്കാടിനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ചേലക്കരയിലും വയനാട് ലോക്‌സഭ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല. ഇരു മണ്ഡലങ്ങളിലും നവംബര്‍ 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കും
പാലക്കാട് മണ്ഡലത്തില്‍ പി സരിന്‍ ആണ് ഇടത് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും സി കൃഷ്ണകുമാര്‍ ബിജെപിയ്ക്ക് വേണ്ടിയും ജനവിധി തേടുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here