‘സരിന്‍റെ നിലപാട് സ്വാഗതാര്‍ഹം,ആര് ഇടതുപക്ഷ മുന്നണിയിലേക്ക് വന്നാലും സ്വീകരിക്കും’: ഇ എൻ സുരേഷ് ബാബു

SURESH BABU

ആര് ഇടതുപക്ഷ മുന്നണിയിലേക്ക് വന്നാലും അവരെയെല്ലാം സ്വീകരിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സരിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സരിന് സ്ഥാനാര്‍ത്ഥിയാകാൻ അയോഗ്യതയൊന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; അതുമൊരു ജീവൻ അല്ലെ! റോഡരികിൽ കിടന്ന പാമ്പിന് സിപിആർ നൽകി യുവാവ്, വീഡിയോ വൈറൽ

മാന്യമായ നിലപാടാണ് സരിൻ പറഞ്ഞത്. പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ചചെയ്താണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. എല്ലാ സ്ഥാനാര്‍ത്ഥികളും എല്ലാകാലത്തും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചിട്ടില്ല. എങ്ങനെ വേണമെന്ന് സംസ്ഥാന സെന്‍ററുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ; നിങ്ങളുടേത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണോ? സൂക്ഷിച്ചോ.. ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും!

ബിജെപി കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തെ ശക്തരായി തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.തോല്‍പ്പിക്കാനുള്ള സംഘടന ശേഷിയുണ്ടെന്നും ഒരു കാലത്തും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പ്രതിസന്ധിയില്ല. ഈ ഉപതെരഞ്ഞെടുപ്പിലും സമയ ബന്ധിതമായി പ്രഖ്യാപിക്കുമെന്നും ഇ എൻ സുരേഷ് ബാബു കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News