മലിനജല ശുദ്ധീകരണം ഇനി വിദൂരസ്വപ്‌നമല്ല, സഹകരണ മേഖലയില്‍ പുതിയ ചുവട്‌വെയ്പ് നടത്തി ഇ-നാട് യുവജന സംഘം, ഇത് സഹകരണ മേഖലയുടെ നേട്ടമെന്ന് മന്ത്രി വി എന്‍ വാസവന്‍

മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ സഹകരണ വകുപ്പ് നടത്തുന്ന ഇടപെടലുകള്‍ക്ക് കരുത്തേകി ഇ-നാട് യുവജന സഹകരണ സംഘം. ഉറവിടമാലിന്യ സംസ്‌കരണ രംഗത്ത് നിലവില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന യുവജന സഹകരണ സംഘം മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നിര്‍മാണത്തിനായി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സംഘം ഒപ്പിട്ടു. ഇന്ത്യാ ഗവണ്‍മെന്റ് ഓഫ് സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള പ്രീമിയര്‍ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് ലബോറട്ടറിയായ CSIR-NIIST വികസിപ്പിച്ചെടുത്ത മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ശാസ്ത്ര സാങ്കേതികവിദ്യ കൈമാറുന്ന ധാരണ പത്രത്തിലാണ് ഇ-നാട് യുവജന സഹകരണ സംഘം ഒപ്പുവെച്ചത്.

ALSO READ: നാലു പതിറ്റാണ്ടായുള്ള സ്ഥലതര്‍ക്കം; യുപിയില്‍ 17കാരന്റെ മരണം വിശ്വസിക്കാനാകാത്ത അമ്മ വെട്ടിമാറ്റപ്പെട്ട തലയും മടിയില്‍വെച്ചിരുന്നത് മണിക്കൂറുകള്‍

മന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടത്തിയ ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.സി. ആനന്ദരാമകൃഷ്ണന്‍, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി എന്നിവര്‍ കരാറില്‍ ഒപ്പുവെച്ച് രേഖകള്‍ കൈമാറി. ഇ-നാട് യുവജന സഹകരണ സംഘം പദ്ധതി നടപ്പാക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും മലിനജല ശുദ്ധീകരണ പ്രവര്‍ത്തികള്‍ ഇ-നാട് യുവജന സഹകരണ സംഘത്തിന് ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് നല്‍കാനാകും. ഇത് സഹകരണ മേഖലയുടെ നേട്ടമാണെന്നും യുവതലമുറയില്‍ സംരംഭക സംസ്‌കാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഇതെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News