ഇ നാരായണന്‍ സ്മാരക അവാര്‍ഡ് ഐ വി ശിവരാമന്

തലശേരി സഹകരണരംഗത്തെ അതുല്യപ്രതിഭ ഇ നാരായണന്റെ സ്മരണക്ക് തലശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള ഇ നാരായണന്‍ പുരസ്‌കാരം ഐ വി ശിവരാമന്. സഹകരണ മേഖലക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് റബ്കോ ചെയര്‍മാന്‍ കാരായിരാജന്‍ ചെയര്‍മാനായ സമിതിയാണ് ഐ വി ശിവരാമനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. 50,001 രൂപയും പ്രശസ്തി പത്രവും കെ കെ മാരാര്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവും അടങ്ങുന്ന അവാര്‍ഡ് 29ന് മുഖ്യമന്ത്രി പിണറായിവിജയന്‍ സമര്‍പ്പിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read: ആരാധകരുടെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ സൂര്യ

പതിറ്റാണ്ടുകളായി സഹകരണരംഗത്ത് സേവനമനുഷ്ഠിക്കുന്ന മുതിര്‍ന്ന സഹകാരിയും യുവജന–വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമാണ് ഐ വി ശിവരാമന്‍. 1996 മുതല്‍ 16വര്‍ഷം ഇന്ത്യന്‍ കോഫി ഹൗസ്പ്രസിഡന്റായിരുന്നു. ധര്‍മശാലയില്‍ ഇന്ന് കാണുന്ന കോഫിഹൗസ് കെട്ടിടത്തിന് അടിത്തറയിട്ടത് ഈകാലത്താണ്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കോഫിഹൗസിന്റെ വളര്‍ച്ചക്കും നേതൃത്വം നല്‍കി. ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പിലാത്തറ കോ–ഓപ്പറേറ്റീവ് ആട്സ് ആന്റ് സയന്‍സ് കോളേജ്ചെയര്‍മാന്‍, പയ്യന്നൂര്‍ എജുക്കേഷന്‍ സൊസൈറ്റി ഭരണസമിതി അംഗം, ഇ പിഎഫ് പെന്‍ഷനേഴ്സ് കണ്ണൂര്‍ ജില്ല കോ–ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് , പഴയങ്ങാടി ഹൗസിങ്ങ് സൊസൈറ്റി ഡയരക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

Also Read: വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും; ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്

കണ്ണപുരം ചക്കര സൊസൈറ്റി ജീവനക്കാരനായാണ് ഐ വി ശിവരാമന്‍ സഹകരണ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. കണ്ണപുരം ഓയില്‍ സൊസൈറ്റി, മാടായി കോ–ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളിലും ജോലി ചെയ്തു. സഹകരണ ജീവനക്കാരുടെ ആദ്യ യൂണിയനായ കണ്ണൂര്‍ ജില്ല കോ–ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് യൂണിയന്‍ സ്ഥാപകാംഗമാണ്. കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായും ജില്ല പ്രസിഡന്റായും പ്രവര്‍്ത്തിച്ചു. പതിമൂന്നാംവയസില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (കെഎസ്എഫ്) ജില്ല ജോ. സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം,. കെഎസ്വൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥകാലത്ത് 19 മാസം ഒളിവിലായിരുന്നു. ഐ വി ദാസ് എഡിറ്ററായ മുന്നണി പത്രത്തിന്റെ മാനേജറായിരുന്നു. സിപിഐ എം മുന്‍ കണ്ണൂര്‍ ജില്ലകമ്മിറ്റി അംഗമാണ്. നിലവില്‍ ചെറുതാഴം ലോക്കല്‍കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ റബ്കോ ചെയര്‍മാന്‍ കാരായിരാജന്‍, ബാങ്ക് വൈസ്പ്രസിഡന്റ് സി വത്സന്‍, ജനറല്‍ മാനേജര്‍ സി എം സന്തോഷ്, പുരസ്‌കാര സമിതി അംഗം കെ വി മോഹനന്‍ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News