‘കോൺഗ്രസിൻറെ ചവിട്ടും കുത്തും ഏറ്റ് യുഡിഎഫിൽ തുടരണോ? കോൺഗ്രസ് ലീഗിനെ അപമാനിക്കുന്നു’: ഇ പി ജയരാജൻ

കോൺഗ്രസിൻറെ ചവിട്ടും കുത്തും ഏറ്റ് യു ഡി എഫിൽ തുടരണോ എന്ന് ലീഗ് ആലോചിക്കണമെന്ന് ഇ പി ജയരാജൻ. കോൺഗ്രസ് ലീഗിനെ അപമാനിക്കുകയാണെന്നും കേരളത്തിൽ ഒരിടത്തും ലീഗിൻറ വോട്ടില്ലാതെ കോൺഗ്രസിന് വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കെ.സുധാകരന്റെ അസഭ്യപ്രയോഗം; ഹൈക്കമാന്‍ഡിനോട് അതൃപ്തി അറിയിച്ച് വി.ഡി. സതീശന്‍

60 കൊല്ലമായി രണ്ട് സീറ്റും കൊണ്ട് കഴിയുകയാണെന്നും ലീഗ് പോയാൽ കോൺഗ്രസിന്റെ നിലനിൽപ്പ് അപകടത്തിലാകുമെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് ജാഥ ആലപ്പുഴയിൽ എത്തിയപ്പോൾ ‘തെറി’ വന്നു. ഇനി ‘അടി’ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: വേവിച്ച കപ്പ കൊണ്ട് ഇങ്ങനെയും വിഭവങ്ങളോ..! തയ്യാറാക്കാം ചായക്കൊപ്പം കഴിക്കാൻ രുചികരമായ വിഭവങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration