മുഖ്യമന്ത്രിയെ അക്രമിക്കുന്നവരെ പ്രതിരോധിക്കലാണ് ഗൺമാന്റെ ചുമതല, അത് അദ്ദേഹത്തിന്റെ ദൗത്യം; ഇ പി ജയരാജൻ

മുഖ്യമന്ത്രിയെ അക്രമിക്കുന്നവരെ പ്രതിരോധിക്കലാണ് ഗൺമാന്റെ ചുമതലയെന്ന് ഇ പി ജയരാജൻ. ഗൺമാൻ ചെയ്തത് അദ്ദേഹത്തിന്റെ ദൗത്യമാണെന്നും, ആ ദൗത്യം നിർവഹിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ പൊലീസ് നടപടിയെടുക്കുമെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ഒരേ സിനിമയുടെ വിവിധ അഭിമുഖങ്ങളിൽ വ്യത്യസ്ത വാച്ചുകൾ, പേര് ഗൂഗിളിൽ സെർച് ചെയ്തവർ വില കണ്ട് ഞെട്ടി; മോഹൻലാലിൻറെ വാച്ച് കളക്ഷൻ കാണാം

‘ഇപ്പോൾ നടക്കുന്നത് ഭീകര പ്രവർത്തനമാണ്. കോൺഗ്രസിനകത്തുള്ള ക്രിമിനൽ സ്വഭാവമുള്ളവരാണ് അക്രമത്തിന് പിന്നിൽ. കല്ലുമെടുത്ത് പ്രതിപക്ഷ നേതാവ് തന്നെ ഇറങ്ങട്ടെ. മുസ്ലീം ലീഗ് ഈ പ്രതിഷേധത്തിനൊപ്പമില്ല. ലീഗ് നേതൃത്വം ശരിയായ നിലപാട് സ്വീകരിക്കുന്നു. പക്വത എത്തിയ ഭരണാധികാരിയുടെ നിലപാടല്ല ഗവർണർ സ്വീകരിച്ചത്’, ഇ പി ജയരാജൻ വ്യകത്മാക്കി.

ALSO READ: കൈരളി ന്യൂസ് പാലക്കാട് റിപ്പോർട്ടർ ഇർഫാനെതിരായ കോൺഗ്രസ് ആക്രമണം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

‘ഗവർണർ ഇങ്ങനെ പെരുമാറാൻ പാടില്ല. ഗവർണറുടെ നിലപാട് സംബന്ധിച്ച് പരിശോധിക്കണം. കാറിൽ നിന്ന് പുറത്തിറങ്ങിയത് കണ്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സ്വാഗതാർഹമാണ്. മുസ്ലീം ലീഗിന് വി.ഡി സതീശനെ പോലെ തീവ്ര നിലപാടില്ല. കേരള താൽപ്പര്യത്തിനൊപ്പമാണ് മുസ്ലീം ലീഗ് നിലപാട്. കേരളത്തിന്റെ കാര്യങ്ങളിൽ യോജിച്ച് മുന്നോട്ടുപോകാം’, ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here