‘ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണ്; രാജ്യസഭ സീറ്റ് പരിഗണിക്കാം എന്നാണ് ഇപ്പോൾ പറയുന്നത്’: ഇ പി ജയരാജൻ

ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ലീഗിനെ കോൺഗ്രസ് പൂർണമായും തഴയുന്നു. രാജ്യസഭ സീറ്റ് പരിഗണിക്കാം എന്നാണ് ഇപ്പോൾ പറയുന്നതെന്ന് ഇ പി ജയരാജൻ പറഞ്ഞു. ലീഗിന്റെ സീറ്റ് ഒഴിവ് വരുമ്പോ അത് കോൺഗ്രസ് ഏറ്റെടുക്കും. ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണ്. ഇതിനോട് പ്രതികരിക്കാൻ ലീഗിന് ശേഷി ഇല്ലേ. അതിനുള്ള നേതാക്കൾ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: സംസ്ഥാനത്ത് ചൂട് കടുക്കുന്നു; അടുത്ത മാസം പകുതിയോടെ വേനല്‍മഴ

ആറ് മാസം കഴിയുമ്പോൾ ഒഴിവ് വരുന്ന സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. നിലവിൽ നിയമസഭയിൽ ജയിക്കാൻ കോൺഗ്രസ് എം എൽ എ മാരുടെ വോട്ട് വേണ്ടെന്നും യുഡിഫ് തകർന്നെന്നും ഇ പി ജയരാജൻ പറഞ്ഞു. ഒരു കക്ഷികളുമായി യോജിപ്പില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് ചേരികളിലാണ്. ബിജെപിക്കെതിരെ ശബ്ദമുയർത്താൻ ത്രാണിയില്ലാത്ത പാർട്ടിയായി കോൺഗ്രസും യുഡിഎഫും മാറി. ഇടതുപക്ഷം മാത്രമാണ് ഇക്കാര്യത്തിൽ ജനങ്ങൾക്ക് മുന്നിൽ ഉള്ള വിശ്വാസം. ലീഗിന് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഇല്ലേ. നാണം കെട്ട് ഇങ്ങനെ യുഡിഎഫിൽ തുടരണോ എന്ന് അവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി

പ്രധാനമന്ത്രി പറഞ്ഞ ഇരട്ട അക്കം പൂജ്യം പൂജ്യം ആണെന്നും ഇ പി ജയരാജൻ പറഞ്ഞു. ടി പി ചന്ദ്രശേഖരൻ കേസിൽ സിപിഎം നേതാക്കളെ കൊടുക്കാൻ ഗൂഢാലോചന നടന്നുവെന്നും നിരപരാധിത്വം തെളിയിക്കാൻ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here