മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്തത്; ഇ പി ജയരാജൻ

മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്തതാണ് എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മതപരമായ ചേരിതിരിവാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് എന്നും മണിപൂർ കലാപം ബി ജെ പി – ആർ എസ് എസ് സ്പോൺസേർഡാണ് എന്നും ഇ പി ജയരാജൻ പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ജൂലൈ 5 ന് എല്ലാ നിയമസഭ മണ്ഡലങ്ങളിലും എൽ ഡി എഫ് കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഇ പി പറഞ്ഞു.

അതേസമയം സുധാകരൻ ചെയ്തത് വലിയ തെറ്റാണെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമായിരുന്നു എന്നും ഇ പി ചൂണ്ടിക്കാട്ടി. അപകടകരമായ അഴിമതിയാണ് സുധാകരൻ ചെയ്തത്, രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇതിനെ ന്യായീകരിച്ചാൽ അവരുടെ മതിപ്പ് നഷ്ടപ്പെടും എന്നും ഇ പി കൂട്ടിച്ചേർത്തു. ശക്തിധരന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും ശക്തിധരൻ ദേശാഭിമാനിയെയും പാർട്ടിയെ കുറ്റപ്പെടുത്തിയിട്ടില്ല, ചെയ്തിരിക്കുന്ന കുറ്റങ്ങളെ മറക്കാനാണ് സുധാകരനും സതീശനും ഇതു പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഏക സിവിൽ കോഡ് വിഷയവുമായി ബന്ധപ്പെട്ട് എല്ലാ ജനവിഭാഗങ്ങളിലും ഐക്യം ഉണ്ടാക്കണം, ഏക സിവിൽ കോഡ് കൊണ്ട് വരുന്നത് രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ് എന്നും അത് ഇന്ത്യയെ തകർക്കുമെന്നും, ബി ജെ പി – ആർ എസ് എസ് അജണ്ട ആണിതെന്നും ഇ പി പറഞ്ഞു.

മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ബിഷപ്പ് പാംപ്ലാനിയെ മാറ്റി ചിന്തിപ്പിച്ചു എന്നും തൽക്കാലത്തേയ്ക്ക് ആണെങ്കിലും അദ്ദേഹവും തെറ്റിദ്ധരിക്കപ്പെട്ടു, പാംപ്ലാനിക്കും അഭിപ്രായം തിരുത്തേണ്ടി വന്നു എന്നും ഇ പി പറഞ്ഞു.

also read; ടൈറ്റാനിക് കാണാൻ പോയ ടൈറ്റൻ്റെ അവശിഷ്ടങ്ങളുമായി കനേഡിയൻ കപ്പൽ തിരിച്ചെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here