‘വയനാട് ദുരന്തം എല്ലാ മനുഷ്യരെയും വേദനിപ്പിച്ചു, സംസ്ഥാന സർക്കാർ എല്ലാവിധ നടപടിയും സ്വീകരിച്ചു’: ഇ പി ജയരാജൻ

വയനാട് ദുരന്തം എല്ലാ മനുഷ്യരെയും വേദനിപ്പിച്ചുവെന്ന് ഇ പി ജയരാജൻ. വിഷയത്തിൽ സംസ്ഥാന സർക്കാർ എല്ലാവിധ നടപടിയും സ്വീകരിച്ചു . ദുരന്തത്തിൽ കൃത്യമായ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും എൽഡിഎഫ് അഭിനന്ദിക്കുന്നു. സേനയുടെ പ്രവർത്തനം പ്രശംസനീയം. പൊലീസ്, അഗ്നിശമനസേന തുടങ്ങി ദുരന്തമുഖത്ത് പ്രവർത്തിച്ച എല്ലാവരുടെയും പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും യുവജന പ്രസ്ഥാനങ്ങളും രംഗത്ത് ഉണ്ടായിരുന്നു. എല്ലാവരെയും പ്രശംസിക്കുന്നു.

ALSO READ: മരണം മണക്കുന്ന താഴ്വരയായി സഞ്ചാരികളുടെ പറുദീസ ; ദുരന്തഭൂമിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാത്ത് കേരളം

ഇനി മുന്നിലുള്ള ലക്ഷ്യം അവരുടെ പുനരധിവാസമാണ്. എല്ലാം മേഖലയിൽ നിന്നുള്ളവരുടെയും സഹായം ഇതിനായി ലഭിക്കുന്നുണ്ട്. പുനരധിവാസത്തിനായി സർക്കാർ ചില കാര്യങ്ങൾ ആലോചിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുന്ന രീതിയിൽ സർക്കാർ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഇനിയും എല്ലാ സഹായവും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കക്ഷിരാഷ്ട്രീയ ഭേദമന്യേ സർക്കാരും മുഖ്യമന്ത്രിയുമായി സഹകരിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം: മന്ത്രി വീണാ ജോർജ്

അതേസമയം മാലിന്യമുക്ത നവകേരളം ഒക്ടോബർ 2 മുതൽ സർക്കാർ പ്രഖ്യാപിച്ച ക്യാമ്പയിൻ ആരംഭിക്കും. ലോകത്തിനു മാതൃകയാകുന്ന തരത്തിൽ മാലിന്യമുക്ത നവകേരളം ആകണം കേരളം. ഇതിനായി എല്ലാവരെയും സഹകരിപ്പിച്ച് ഈ പ്രവർത്തനം പൂർത്തിയാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കും. ആറുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ആയിരിക്കും ഇത്. ഈ പ്രവർത്തനത്തിൽ എല്ലാവരെയും പങ്കാളികളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News