പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ നിന്നും രാഷ്ട്രപതിയെ മാറ്റി നിര്‍ത്തിയത് അംഗീകരിക്കാന്‍ കഴിയില്ല: ഇ പി ജയരാജന്‍

രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ് ശക്തികളാണെന്നും, ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. രാജ്യ ഭരണം നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് ശക്തികളാണ്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരുകയാണ് ഇതിന് പരിഹാരം കാണാന്‍ ബിജെപി സര്‍ക്കാരിന് കഴിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു

പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റ് കുത്തകകളുടെ കീഴിലാണ്. പാര്‍ലിമെന്റ് ഉദ്ഘാടനത്തില്‍ നിന്നും രാഷ്ട്രപതിയെ മാറ്റി നിര്‍ത്തിയത് അംഗീകരിക്കാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിക്ക് ഏര്‍പ്പെടുത്തിയ വിലക്കും, രാഷ്ട്രീയപതിയെ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതും സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍.ജി.ഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഹൃത് സമ്മേളനത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പൊതുചര്‍ച്ച, സംഘടനാ തുടങ്ങിയവയിലുള്ള് ചര്‍ച്ച എന്നിവ ഇന്നും തുടരും

നാല് ദിവസം നീണ്ടു നില്‍ക്കുന്ന എന്‍ജിഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായാണ് സുഹൃത് സംഗമം സംഘടിപ്പിച്ചത്. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനകാര്‍ക്ക് കഴിയണമെന്ന് സുഹൃത് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here