കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രം, പാവപ്പെട്ട ജനങ്ങളെ എൽഡിഎഫ് സർക്കാർ കൈവിടില്ല; ഇ പി ജയരാജൻ

കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രം, പാവപ്പെട്ട ജനങ്ങളെ എൽഡിഎഫ് സർക്കാർ കൈവിടില്ല: ഇ പി ജയരാജൻ. കേന്ദ്ര ഗവൺമെൻറ് ന്യായമായി തരേണ്ടത് പോലും കേരളത്തിന് തരുന്നില്ലെന്നും, കടം വാങ്ങാനുള്ള അവകാശം പോലും നിഷേധിക്കുന്നുവെന്നും ഇ പി മാധ്യമങ്ങളോട് പറഞ്ഞു. കേരളം പരമാവധി വിഭവസമാഹരണം നടത്തുന്നുണ്ടെന്നും, സാമ്പത്തിക പ്രയാസം പരിഹരിക്കാനുള്ള എല്ലാ നടപടിയും സംസ്ഥാനം സ്വീകരിക്കും, പാവപ്പെട്ട ജനങ്ങളെ സർക്കാർ കൈവിടില്ലെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കോൺഗ്രസ് മുസ്ലിം ലീഗിൻ്റെ പിറകെ നടന്ന് ഭീഷണിപ്പെടുത്തുന്നു, അത്രമാത്രം ദുർബലം; പ്രതികരണവുമായി ഇ പി ജയരാജൻ

അതേസമയം ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ കോൺഗ്രസിന്റെ നടപടി ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നതാണെന്ന് ഇ പി പ്രതികരിച്ചു. ‘കോൺഗ്രസിനുള്ളിൽ വിഭിന്ന അഭിപ്രായങ്ങളുണ്ട്, അവ ശക്തിപ്പെട്ടു വരുന്നു. യുഡിഎഫിനുള്ളിലും ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. അത് കോൺഗ്രസിനെ അസ്വസ്ഥരാക്കുന്നു’, ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News