കിടങ്ങൂരില്‍ യുഡിഎഫ്-ബിജെപി ഐക്യമുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പുതുപ്പള്ളിയിലെ ജനങ്ങള്‍ മണിപ്പൂരിലേക്ക് നോക്കണം. മണിപ്പൂരില്‍ കലാപം ഉണ്ടാകുന്നവരുമായിട്ടാണ് കോണ്‍ഗ്രസ് സംഘം ചേരുന്നതെന്നും ജയരാജന്‍ പറഞ്ഞു. ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇ പി ജയരാജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
ഏറ്റൂമാനൂരിലും യുഡിഎഫും ബിജെപിയും ഒന്നിച്ച് അവിശ്വാസത്തെ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ സഹയാത്രികരാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ വിലയിരുത്തും. ബിജെപി കേരളത്തില്‍ ദുര്‍ബലമാവുകയാണെന്നും ജയരാജന്‍ പറഞ്ഞു.
കേരളം ഇനിയും പുരോഗമിക്കണം. പണമില്ലെങ്കിലും പണം ഉണ്ടാക്കി കേരളത്തെ രക്ഷിക്കും. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. പുതുപ്പള്ളിയിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സഭകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവാതെ ഇരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. അതിനായി സര്‍ക്കാര്‍ പല ഇടപെടലുകളും നടത്തിയിട്ടുണ്ട്. നാമജപ ഘോഷയാത്ര നടത്തിയവരുടെ നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അവരുടെ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here