മാസപ്പടി വിഷയത്തിൽ മാത്യു കുഴൽനാടന് തിരിച്ചടി; കോൺഗ്രസ് നടത്തുന്നത് ബോധപൂർവമായ നുണപ്രചാരണം: ഇ പി ജയരാജൻ

മാസപ്പടി വിഷയത്തിൽ മാത്യു കുഴൽനാടന് വിജിലൻസ് കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയതിന് പിന്നാലെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസ് നടത്തുന്നത് ബോധപൂർവമുള്ള നുണപ്രചാരണമെന്ന് അദ്ദേഹം വിമർശിച്ചു. മാസപ്പടി എന്ന് പറഞ്ഞുകൊണ്ട് കുറേ കാലമായി നടക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വേട്ട തുടങ്ങിയിട്ട് ഏറെ കാലമായി. ലാവ്‌ലിൻ കേസും അതുതന്നെയാണ്.

Also Read: ‘മോദി ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞു, ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രിക്ക് നോ റോൾ’, രൂക്ഷ വിമർശനവുമായി രേവന്ത് റെഡ്ഡി

പ്രതി ചേർക്കണമെന്ന് പറഞ്ഞാണ് കോടതിയിൽ പോയത്. കോടതിയെല്ലാം തള്ളിക്കളഞ്ഞില്ലേ. മാധ്യമങ്ങൾ ഉണ്ടാക്കിയ പ്രചാരവേല എത്ര വലുതാണ്. മുഖ്യമന്ത്രിയുടെ മകൾ ആണെന്ന് കാരണത്താൽ സ്ത്രീ എന്ന പരിഗണന പോലും നൽകിയില്ല. ഇതാണ് യുഡിഎഫിന്റെ രാഷ്ട്രീയ നിലപാട്. മുഖ്യമന്ത്രിയെ തകർക്കാൻ കഴിയാത്തതുകൊണ്ടാണ് കുടുംബത്തെ ലക്ഷമിട്ടത്. ഇതൊന്നും ശരിയായ രാഷ്ട്രീയ പ്രവർത്തനമല്ല. വി ഡി സതീശനെക്കാൾ ഞാനാണ് കേമൻ എന്ന് തെളിയിക്കാൻ ആണ് കുഴൽനാടന്റെ ശ്രമം. കോടതിയിൽ ഒരു തെളിവ് പോലും ഹാജരാക്കാൻ കഴിഞ്ഞില്ല.

Also Read: കൊല്ലത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയില്‍

കോടതിയുടെ സമയം കളയുന്ന ഒരു ശല്യക്കാരനായി കുഴൽനാടൻ മാറി. ജനങ്ങളോട് മാപ്പപേക്ഷികേണ്ട അവസ്ഥയാണ് ഇത്. മാധ്യമങ്ങൾ മാറി ചിന്തിക്കണം. സങ്കുചിത രാഷ്ട്രീയത്തിന് മാധ്യമങ്ങൾ പിന്തുണ നൽകരുത്. മാധ്യമങ്ങളോട് തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News