കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക വയനാട്ടിലെ കര്‍ഷകരെ ദ്രോഹിക്കുന്നു; അതില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ല: ഇ പി ജയരാജന്‍

ക്ഷീര കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് കര്‍ണാടകയുടേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസാണ്. അതിന്റെ ദേശീയ നേതാവാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെ ക്ഷീര കര്‍ഷകരെ കര്‍ണാടക ദ്രോഹിക്കുന്നതില്‍  രാഹുല്‍ ഗാന്ധിക്ക് ഇടപെടാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read : ആരുടേയും കൈപ്പിടിയിലൊതുക്കാൻ കഴിയുന്നവരല്ല ജനങ്ങൾ: മുഖ്യമന്ത്രി

ക്ഷീരമേഖലക്ക് പ്രതിസന്ധി സൃഷ്ടിച്ച ചോളത്തണ്ട് നിരോധനത്തിനെതിരെയായിരുന്നു എല്‍ ഡി എഫ് ജനകീയ പ്രക്ഷോഭം. പൊന്‍ കുഴിയില്‍ നിന്ന് ക്ഷീരകര്‍ഷകര്‍ കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ളയിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഒരു ജില്ലാകളക്ടറുടെ തീരുമാനമായി പ്രശ്‌നത്തെ കാണാനാവില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഇ പി ജയരാജന്‍ പറഞ്ഞു. അതിന് പിന്നില്‍ കര്‍ണാടക സര്‍ക്കര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : കേന്ദ്ര നിലപാടിനെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി 20ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കും: ഡിവൈഎഫ്‌ഐ

തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളം കര്‍ണ്ണാടകക്ക് കത്ത് നല്‍കിയിട്ടുണ്ട്. മന്ത്രി ജെ ചിഞ്ചുറാണി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരഗുഡക്കാണ് കത്ത് നല്‍കിയത്. വരള്‍ച്ചാ ബാധിതമേഖലകളില്‍ തീറ്റപ്പുല്ലിന് ക്ഷാമം നേരിടുമെന്ന കാരണം കാണിച്ചാണ് ചാമരാജ് ജില്ലാകളക്ടര്‍ കര്‍ണ്ണാടകത്തില്‍ നിന്ന് ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുപോവുന്നത് തടഞ്ഞ് ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here