‘ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോകുമോ? ശോഭ സുരേന്ദ്രനെ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല, ആരോപണം ആസൂത്രിതം’,: ഇപി ജയരാജൻ

തനിക്കെതിരായി നടക്കുന്നത് ആസൂത്രിത ആക്രമണമെന്ന് ഇ പി ജയരാജൻ. ആരോപണങ്ങളിൽ സത്യമില്ലെന്നും ശോഭ സുരേന്ദ്രനെ താൻ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ഇ പി ജയരാജൻ വ്യകത്മാക്കി.

ALSO READ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം’, വിവാദ പ്രസംഗംങ്ങൾക്കെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ജാവ്‌ദേക്കർ തന്നെ ഇങ്ങോട്ട് വന്ന് കണ്ടതാണെന്ന് വ്യക്തമാക്കിയ ഇപി ജയരാജൻ പലരുമായും സൗഹൃദമുള്ളയാളാണ് താനെന്നും, തന്നെ കാണണമെന്നും പരിചയപ്പെടണമെന്നും പറഞ്ഞത് ജാവ്‌ദേക്കർ തന്നെയാണെന്നും പറഞ്ഞു. ജാവ്‌ദേക്കറുമായി നടന്നത് രാഷ്ട്രീയ ചർച്ചയല്ലെന്നും ഇപി കൂട്ടിച്ചേർത്തു.

ALSO READ: ദില്ലി മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ വ്യാജ വാർത്തകളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തിലേ തന്നെ ഈ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞെങ്കിലും മാധ്യമങ്ങളും ബിജെപിയും അനാവശ്യ ചർച്ചകൽ നടത്തി ഇതിനെ മറ്റൊരു തരത്തിലേക്ക് വ്യാഖ്യാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News