‘യുഡിഎഫിനും കോണ്‍ഗ്രസിനും ഭയപ്പാടും വേവലാതിയും; ഞങ്ങള്‍ക്ക് ഒരു തിരക്കുമില്ല’: പുതുപ്പള്ളി സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇ പി ജയരാജന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് കൃത്യമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യുഡിഎഫിനും കോണ്‍ഗ്രസിനും ഭയപ്പാടും വേവലാതിയുമാണ്. അവര്‍ പേടിച്ചു നടക്കുകയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

also read- പുരാവസ്‌തു തട്ടിപ്പുകേസ്; ഐ ജി ലക്ഷ്മണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി  ക്രൈംബ്രാഞ്ച്

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മൂന്ന് മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അതിന് പിന്നില്‍ വേറെ സ്ഥാനാര്‍ത്ഥി വന്നേക്കുമെന്ന പേടിയാണ്. ഗ്രൂപ്പുകള്‍ രംഗത്തുവരുമെന്ന ഭയമുണ്ട്. അങ്ങനെയുള്ള ഒരു പ്രശ്‌നവും തങ്ങള്‍ക്കില്ല. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തങ്ങള്‍ക്ക് ഒരു തിരക്കുമില്ല. തങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും കോണ്‍ഗ്രസിന് ജനങ്ങളെ ഭയമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

also read- വനിതാ ജയിൽ തടവുകാർക്കായി പെട്രോൾ ഔട്ട്‌ലെറ്റ് തുറന്ന് തമിഴ്നാട് സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News