കൂലിക്ക് എഴുതിക്കുന്നില്ല, ആത്മകഥ പൂർത്തിയായിട്ടില്ല, തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്തയാക്കിയത് ആസൂത്രിതം : ഇ പി ജയരാജൻ

ep

ആത്മകഥ പ്രസിദ്ധീകരിക്കാൻ താൻ ആരെയും ചുമതലപെടുത്തിയിട്ടില്ലെന്ന് ഇ പി ജയരാജൻ . താൻ എഴുതിയ ആത്മകഥ ഉടൻ വരും. വഴി വിട്ട എന്തോ നടന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്‍റെ ആത്മകഥ ഞാൻ ഇപ്പോഴും എഴുതി കൊണ്ടിരിക്കുന്നു, ആര്‍ക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ല ഡി.സിയും മാതൃഭൂമിയും സമീപിച്ചിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. കൂലിക്ക് എഴുതിക്കുന്നില്ല, ഞാനാണ് എഴുതുന്നത് എന്നും ഇ പി വ്യക്തമാക്കി.

ഡിജിപിക്ക് പരാതി നല്‍കി,ചാനലില്‍ വരുന്ന ഒന്നും എന്‍റെ ബുക്കില്‍ ഞാൻ എഴുതിയതല്ല, ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജില്‍ വന്നതിന് പിന്നില്‍ വലിയ ഗൂഢാലോചന സംശയിക്കുന്നു, തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നത് ആസൂത്രിതമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സരിൻ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ത്ഥി, ജനസേവനത്തിന് വേണ്ടി ജോലി രാജിവെച്ച ചെറുപ്പക്കാരൻ: ഇ പി ജയരാജൻ

ഇത് ആദ്യത്തെ കാര്യമല്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലുമുണ്ടായി,ഒന്നര കൊല്ലം മുമ്പ് ജവദേത്ക്കര്‍ കാണാൻ വന്നത് തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്തയാക്കിയത് ആസൂത്രിതമായിരുന്നു,ചാനലില്‍ പ്രക്ഷേപണം നടത്തിയ ഒരു ഭാഗവും ഞാൻ എഴുതിയതല്ല. ഡി.സി.ബുക്സിനെ വിളിച്ചു.ഭാഷാശുദ്ധി വരുത്താൻ കൊടുത്ത ആളോട് പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്,നിരവധി കള്ളവോട്ടാണ് പാലക്കാട് ചേര്‍ത്തിരിക്കുന്നത്.ആത്മകഥ എഴുതാൻ അവകാശമുണ്ട്. പ്രസിദ്ധീകരിക്കും മുമ്പ് പാര്‍ട്ടി അനുമതി വേണം.ഞാൻ എഴുതി കഴിഞ്ഞിട്ടില്ല എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ഞാൻ ആര്‍ക്കും പ്രസിദ്ധീകരിക്കാൻ അനുമതി നല്‍കിയിട്ടില്ല, കട്ടൻ ചായയും പരിപ്പുവടയും എന്ന എന്നെ പരിഹസിക്കുന്ന പേര് ഞാൻ കൊടുക്കുമോ ? എനിക്ക് ഡി.സിയുടെ പേര് പറയാൻ ഒരു മടിയുമില്ല എന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News