ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നു, സമരാഗ്നിയിൽ ലീഗിനെ അടുപ്പിക്കുന്നില്ല: ഇ പി ജയരാജൻ

ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നുവെന്ന് ഇ പി ജയരാജൻ. മൂന്ന് സീറ്റ് അല്ല അതിൽ കൂടുതൽ ലീഗിന് അവകാശം ഉണ്ട്. കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. ലീഗിന് അർഹതപ്പെട്ടത് കിട്ടുന്നില്ല, സമരാഗ്നിയിൽ ലീഗിനെ കോൺഗ്രസ് അടുപ്പിക്കുന്നില്ല എന്നും ആർഎസ്എസ് അജണ്ടയുടെ ഭാഗമാണത് എന്നുമാണ് ഇ പി ജയരാജൻ പറഞ്ഞത്.കോൺഗ്രസിനു ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ ഉള്ള ശക്തി ഇല്ല ലീഗ് ഒറ്റക്ക് മത്സരിച്ചാൽ സീറ്റുകൾ കിട്ടുമെന്നും ജയരാജൻ വ്യക്തമാക്കി.

ALSO READ:പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍

കെ. സുധാകരന്റെ അസഭ്യപരാമശർത്തിലും ഇ പി ജയരാജൻ മറുപടി നൽകി. എന്ത് തെറിയും പറയാം അതാണ്‌ കോൺഗ്രസ്. ഒടുവിൽ പറയും സഹോദരങ്ങൾ എന്ന് എന്നും ഇ പി ജയരാജൻ പരിഹസിച്ചു.

എൽഡിഎഫ് അംഗീകാരമുള്ള, ജനപ്രീതി നേടിയ സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്നും എൽഡിഎഫ് 20 – 20 ൽ നേടുമെന്നും ഇ. പി. ജയരാജൻ പറഞ്ഞു.

ALSO READ: കരൾ രോഗം നിസ്സാര പ്രശ്നമല്ല; തിരിച്ചറിയാതെ പോകരുത് ഈ ലക്ഷണങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News