‘ആളാകാൻ വേണ്ടിയാണ് കേസ് കൊടുത്തത്, വി ഡി സതീശന് ഏറ്റത് വലിയ പ്രഹരം’: ഇ പി ജയരാജൻ

കെ ഫോണിനെതിരായി ഹർജി കൊടുത്തതിൽ വി ഡി സതീശനെ വിമർശിച്ച് ഇ പി ജയരാജൻ. വി ഡി സതീശന് ഇപ്പോൾ ആളാകണം. അതിന് വേണ്ടിയാണ് ഹൈക്കോടതിയിൽ കേസ് കൊടുത്ത്. വി ഡി സതീശന്റെ അപേക്ഷ കോടതി തള്ളി. സ്ഥിരം കോടതിയിൽ വ്യവഹാരം നടത്തുന്ന ആളുകളുടെ സ്ഥാനത്തേക്ക് സതീശൻ മാറരുതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കേന്ദ്രത്തിനെതിരെ ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും; പ്രതിപക്ഷത്തിനും ക്ഷണം

സതീശൻ ഏറ്റുവാങ്ങിയത് വലിയ പ്രഹരമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം സതീശന് അറിയില്ലെങ്കിലും ജനങ്ങൾക്ക് അറിയാം. പ്രതിപക്ഷ നേതാവായി ഇരിക്കാൻ സതീശന് ധാർമികമായി അവകാശമുണ്ടോ. നശീകരണ വാസന തുടരുന്നത് പ്രതിപക്ഷ നേതാവിന് ഭൂഷണമല്ല. ശല്യക്കാരനായ വ്യവഹാരി എന്ന പുതിയ പേര് വി ഡി സതീശന് ലഭിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

Also Read: ‘രാജ്യത്ത് ഇന്ന് മതത്തെ വിമർശിച്ചാൽ ദേശവിരുദ്ധരാക്കുന്നു’: ബൃന്ദ കാരാട്ട്

അതേസമയം, രാമൻ നായർ നന്നായി രാമായണം വായിക്കുമെന്ന് രാമൻ നായർ തന്നെ പറയുന്നു എന്ന തരത്തിലാണ് മോദിയുടെ പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പദ്ധതി പ്രഖ്യാപിക്കാതെ താൻ തന്നെയാണ് ഗ്യാരണ്ടി എന്ന് മോദി പറയുന്നു. നൽകിയ വാഗ്ദാനങ്ങളെല്ലാം കേന്ദ്ര സർക്കാർ ലംഘിച്ചു. യുവജനങ്ങൾക്ക് തൊഴിൽ നിഷേധിക്കുന്നു. കോർപ്പറേറ്റുകളാണ് രാജ്യത്ത് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News