“ഒരു ടെന്‍ഷനും വേണ്ട, കേരളം സുരക്ഷിതമാണ്”; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ റോബിൻ രാധാകൃഷ്ണന് മറുപടിയുമായി ഇ പി ജയരാജന്‍

എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും ഡോക്ടർ റോബിൻ രാധാകൃഷ്ണനും തമ്മിൽ മുല്ലപ്പെരിയാർ വിഷയത്തിന്റെ പേരിൽ ഉണ്ടായ ചോദ്യോത്തരമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. “ഒരു ടെന്‍ഷനും വേണ്ട. കേരളം സുരക്ഷിതമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്.” ഇത്തരത്തിൽ ശക്തമായ ഒരു മറുപടിയാണ് റോബിൻ രാധാകൃഷ്ണന്റെ മുല്ലപെരിയാർ ആശങ്കയിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ നൽകിയിരിക്കുന്നത്.

Also read:ആന്‍ഡ്രോയ്ഡ് 14 എത്തുന്നു, നിരവധി പുതിയ ഫീച്ചറുകള്‍

ലോകത്തെ ഏറ്റവും അപകടകരമായ അണക്കെട്ടുകളുടെ ലിസ്റ്റില്‍ മുല്ലപ്പെരിയാറിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ന്യൂയോര്‍ക് ടൈംസ് ലേഖനം മുൻ നിർത്തിയാണ് റോബിൻ ഇ പി ജയരാജനോട് ആശങ്ക പങ്കുവച്ചത്. ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്റെ പ്രതിശ്രുത വധു ആരതി പൊടിക്ക് കഴിഞ്ഞ ദിവസം യുവ സംരംഭകയ്ക്കുള്ള ബിസിനസ് കേരള മാ​ഗസിന്‍റെ പുരസ്‌കാരദാന വേദിയിൽ വച്ചായിരുന്നു റോബിൻ രാധാകൃഷ്ണൻ മുല്ലപെരിയാർ വിഷയം ഇ പി ജയരാജന്റെ ശ്രദ്ധയിൽ പെടുത്തിയത്.

Also read:കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി; ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കണമെന്ന് ഹൈക്കോടതി

റോബിൻ ഇ പി ജയരാജനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു; “എനിക്ക് ഇ പി ജയരാജന്‍ സാറിനോട് ഒരു അപേക്ഷയുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം കുറച്ച് റിസ്ക് ഏരിയയില്‍ ആണെന്ന് പറയുന്നുണ്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബാധിക്കുമെന്ന് കേട്ടു. ഞാന്‍ തിരുവനന്തപുരംകാരനാണെങ്കിലും എറണാകുളത്താണ് താമസിക്കുന്നത്. ഈയൊരു കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ട്. ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണെന്ന് ഒരു ഡോക്ടര്‍ എന്ന നിലയില്‍ പറയാറുണ്ട്. ഒരു പ്രശ്നം വന്ന് അത് പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍കൂര്‍ ആയി അതിന് എന്തെങ്കിലും നടപടി എടുത്തുകഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുമായിരുന്നു”.

Also read:അഖില്‍ മാത്യുവിനെതിരെ നടത്തിയ ഗൂഢാലോചന; ഹരിദാസന്‍ ഒളിവില്‍ പോയതില്‍ ദുരൂഹതയെന്ന് പൊലീസ്

റോബിന്റെ ചോദ്യം കേട്ടയുടനെ തന്നെ ഇ പി ജയരാജൻ അങ്ങനെ ഒരു മറുപടി നൽകുകയും ചെയ്തു.”ഒരു ടെന്‍ഷനും വേണ്ട. കേരളം സുരക്ഷിതമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്. പൂര്‍ണ്ണമായും നിങ്ങള്‍ക്ക് വിശ്വസിക്കാം. ഒരു കുഴപ്പവും കേരളത്തില്‍ ഉണ്ടാവില്ല. ഐശ്വര്യമായി ഇരിക്കും”; റോബിൻ രാധാകൃഷ്ണന്റെ ചോദ്യത്തിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ ഇങ്ങനെ ഒരു മറുപടി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News