ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ

ep jayarajan

ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ.തൻറെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമെന്ന് ഇ പി ജയരാജൻ പരാതിയിൽ ഉന്നയിച്ചു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും തൻറെ ആത്മകഥയിലെ ഭാഗം എന്ന് പറഞ്ഞ് മാധ്യമങ്ങൾ കാണിച്ചത് വ്യാജം ആണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.വാർത്തയ്ക്ക് പിന്നിലെ വ്യാജരേഖ , ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപെട്ടു.

ALSO READ: ആത്മകഥാ വിവാദം; തെരഞ്ഞെടുപ്പ് ദിവസം വാർത്ത സൃഷ്ട്ടിച്ച് ജനങ്ങളിൽ തെറ്റിധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്: ടി പി രാമകൃഷ്ണൻ

അതേസമയം സംഭവം വളരെ ആസൂത്രിതമായ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്നത്തെ ദിവസം ഈ കാര്യം പുറത്ത് വന്നത് ആസൂത്രിതമാണെന്നും ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് സ്ഥാനാർത്ഥിയെ സംബന്ധിച്ച വിവരങ്ങൾ ഒക്കെ പുസ്തകത്തിൻ്റെ നടുവിൽ വരുന്നു, ഇന്നത്തെ ദിവസം ഈ വാർത്ത വരുമ്പോൾ തന്നെ ഇതിന്റെ പുറകിൽ എന്താണെന്ന് എല്ലാവർക്കും അറിയില്ലേ എന്നും മന്ത്രി ചോദിച്ചു. ആസൂത്രിതമായ ഗൂഢാലോചന എങ്കിൽ സർക്കാർ പരിശോധിക്കുമോ എന്ന് ചോദ്യത്തിന് അത് നിങ്ങൾ ഉണ്ടാക്കുന്നതല്ലേ എന്നും അദ്ദേഹം മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News