‘എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വരുന്ന വാർത്തകൾ ആസൂത്രിതം, നിയമനടപടി സ്വീകരിക്കും’: ഇ പി ജയരാജൻ

തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ഇ പി ജയരാജൻ. തന്റെ ആത്മകഥ പുറത്തിറക്കിയിട്ടില്ലെന്നും തന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് കാണിച്ച് പുറത്ത് വന്നത് പുസ്തക ഭാഗങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇ പി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് വന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഡി സി ബൂക്കുമായി ഒരു കരാറുമില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി കെട്ടിച്ചമച്ച വാർത്ത മാത്രമാണിത്. പുറത്ത് വരുന്നത് പൂർണമായും വ്യാജമായ കാര്യമാണ്. എന്നെയും പാർട്ടിയെയും നശിപ്പിക്കാനുള്ള നീക്കമാണ് ഇത്. പൂർണമായും. ആസൂത്രിതമായ പദ്ധതിയാണ്’ ഇ പി ജയരാജൻ.

Also read:ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അതേസമയം, രാവിലെ മുതൽ തന്നെ എല്ലാ മാധ്യമങ്ങളും ഇ പി ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ട് പാർട്ടിയെ വിമർശിച്ച് ചില ഇല്ല കഥകൾ കെട്ടിച്ചമച്ചിരിക്കുന്നു. എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വ്യാജ വാർത്ത പുറത്ത് വന്നിരുന്നത്. ഇതിനെ പൂർണമായും നിഷേധിച്ചുകൊണ്ടാണ് ഇ പി ജയരാജന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration